ബുധനാഴ്‌ച, ഫെബ്രുവരി 02, 2022

 



കാസർഗോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിതമേഖലയില്‍ മരിച്ച ഒന്നര വയസുകാരിയുടെ മൃതദേഹവുമായി കാസർഗോഡ് സമര സമിതിയുടെ പ്രതിഷേധം. ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ച ഒന്നര വയസുകാരി അര്‍ഷിതയുടെ മൃതദേഹവുമായാണ് പ്രതിഷേധം.


കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിന് പ്രദേശത്ത് ക്യാംപ് നടത്തിയിട്ടില്ലെന്ന് സമരസമിതി ആരോപിച്ചു. മരിച്ച ഒന്നര വയസുകാരി എന്‍ഡോസള്‍ഫാന്‍ ബാധിതയാണെന്നതിന് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ചികിൽസയില്‍ അടക്കം വീഴ്‌ച ഉണ്ടായെന്നും സമര സമിതി പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ രോഗബാധിതരെ സര്‍ക്കാര്‍ അവഗണിക്കുകയാണ്. കാസർഗോഡ് ചികിൽസക്ക് നല്ല ആശുപത്രിയില്ല. ക്യാംപുകള്‍ നടത്താത്തതിനാല്‍ നിരവധി രോഗബാധിതര്‍ എന്‍ഡോസള്‍ഫാന്‍ ലിസ്‌റ്റിൽ ഉൾപ്പെടാതെ ഉണ്ടെന്നും സമരസമതി പറഞ്ഞു.


ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് തിങ്കളാഴ്‌ച രാത്രിയാണ് അര്‍ഷിതയെ കാസർഗോഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഇവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. കാസർഗോഡ് സ്വദേശികളായ ഉഷയുടെയും മോഹന്റെയും മകളാണ് മരിച്ച അര്‍ഷിത.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ