കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; 23 കിലോ സ്വർണം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; 23 കിലോ സ്വർണം പിടികൂടി



മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട നടത്തി കസ്‌റ്റംസ്‌. 22 യാത്രക്കാരിൽ നിന്നായി 23 കിലോ സ്വർണമാണ് പിടികൂടിയത്. ഇവർക്കൊപ്പം സ്വർണം കടത്തിയവരെ കൂട്ടിക്കൊണ്ട് പോകാൻ വന്നവരെയും കസ്‌റ്റംസ്‌ പിടികൂടിയിട്ടുണ്ട്.

കൊച്ചി കസ്‌റ്റംസ്‌ പ്രിവന്റീവ് യൂണിറ്റാണ് സ്വർണക്കടത്ത് കണ്ടെത്തിയത്. ഗൾഫിൽ നിന്നും വിവിധ വിമാനങ്ങളിലായി കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്.


Post a Comment

0 Comments