സാമൂഹിക ദുരാചാരങ്ങളെ ചെറുത്തുനിൽക്കാൻ ഇമാമുമാർ മുന്നിൽ നിൽക്കണം.
കാഞ്ഞങ്ങാട് ; ബഹുമുഖ മത ഭാഷ സംസ്കാരങ്ങളുടെ സമന്വയമായ നമ്മുടെ രാജ്യത്ത് സാമൂഹിക ജീർണതകളും , അധാർമിക അസാന്മാർഗിക സാമൂഹിക ദുരാചാരങ്ങളും വിഭാഗീയതയും അസാന്മാർഗിക പ്രവണതകളും വർധിച്ചു വരുമ്പോൾ മാനവിക ദർശനങ്ങളിലൂന്നി സമൂഹത്തെ ശൈഥില്യങ്ങളിൽ നിന്ന് സംരക്ഷിക്കാൻ മതപണ്ഡിതരും ഇമാമുമാരും മുന്നിൽ നിൽക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡണ്ടും പ്രമുഖ വാഗ്മിയുമായ കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി അഭിപ്രായപ്പെട്ടു.
കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് പാറപ്പള്ളിയിൽ സംഘടിപ്പിച്ച ജില്ലാ ഇമാം കോൺഫറൻസിൽ വിഷയം അവതരിപ്പിച്ച്സംസാരിക്കുകയായിരുന്നു അദ്ദേഹം.
പള്ളങ്കോട് അബ്ദുൽഖാദർ മദനി അധ്യക്ഷത വഹിച്ചു. തൃക്കരിപ്പൂർ മുഹമ്മദലി സഖാഫി ഉദ്ഘാടനം നിർവഹിച്ചു. കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി, ബേക്കൽ അഹ്മദ് മുസ്‌ലിയാർ, സി എൽ ഹമീദ്, ചെമ്മനാട്,ബി കെ അഹ്മദ് മുസ്ലിയാർ, ഹമീദ് മദനി ബല്ലാകടപ്പുറം, ചിത്താരി അഷ്റഫ് മൗലവി, അബ്ദുൽ ജബ്ബാർ മിസ്ബാഹി, അശ്റഫ് കരിപ്പൊടി തുടങ്ങിയവർ പ്രസംഗിച്ചു.
0 Comments