മുസ്‍ലിം ലീഗ് നേതാവും മുൻ എം.എൽ.എയുമായ എ. യൂനുസ് കുഞ്ഞ് അന്തരിച്ചു

മുസ്‍ലിം ലീഗ് നേതാവും മുൻ എം.എൽ.എയുമായ എ. യൂനുസ് കുഞ്ഞ് അന്തരിച്ചു

 


തിരുവനന്തപുരം: മുസ്‍ലിം ലീഗ് നേതാവും മുൻ എം.എൽ.എയുമായ എ. യൂനുസ് കുഞ്ഞ് അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് മുക്തനായി മാറിയ ശേഷം വാർധക്യസഹജമായ രോഗങ്ങൾ അലട്ടിയിരുന്നു.

മുസ്‍ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയായ അദ്ദേഹം 1991ൽ മലപ്പുറത്ത് നിന്നാണ് നിയമസഭയിൽ എത്തിയത്. ഇരവിപുരത്തും പുനലൂരും മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. കൊല്ലം ജില്ലയിലെ രാഷ്ട്രീയ-വിദ്യാഭ്യാസ മേഖലയിലെ പ്രമുഖനായിരുന്നു യൂനുസ് കുഞ്ഞ്.

മുസ്‍ലിം ലീസ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം, ദേശീയ കൗൺസിൽ അംഗം, കൊല്ലം ജില്ല പ്രസിഡന്റ്, ജനറൽ സെക്രട്ടറി, വടക്കേവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, അംഗം, ജില്ല കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.

മൃതദേഹം രാവിലെ 10 മണിമുതൽ പള്ളിമുക്ക് യൂനുസ് കോളജിൽ പൊതുദർശനത്തിന് വെക്കും. വൈകീട്ട് നാലിന് ​​കൊല്ലുവിള ജുമാമസ്ജിദിൽ ഖബറടക്കും. ഭാര്യ: ദാരീഫ ബീവി. നാല് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളുമുണ്ട്.


Post a Comment

0 Comments