മഞ്ചേശ്വരത്ത് ജാർഖണ്ഡ് സ്വദേശിയുടെ മൃതദേഹം കുഴിച്ചിട്ട സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്തു

LATEST UPDATES

6/recent/ticker-posts

മഞ്ചേശ്വരത്ത് ജാർഖണ്ഡ് സ്വദേശിയുടെ മൃതദേഹം കുഴിച്ചിട്ട സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്തു

 മഞ്ചേശ്വരം: കന്യാലയിൽ ഇതര സംസ്‌ഥാന തൊഴിലാളിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്. മരണത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം. ജാർഖണ്ഡ് സ്വദേശി ശിവചന്ദ് ഒന്നര മാസം മുമ്പാണ് ജോലി സ്‌ഥലമായ കന്യാലയിൽ മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഇയാൾ മരിച്ച വിവരം നാട്ടുകാർ അറിഞ്ഞത്.


തുടർന്ന് മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. സ്‌ഥലം ഉടമ വിശ്വനാഥ ഭട്ടിന്റെയും മരിച്ച ശിവചന്ദിന്റെയും കൂടെ ജോലി ചെയ്‌ത തൊഴിലാളികളുടെയും മൊഴികളിലെ വൈരുദ്ധ്യമാണ് കേസ് അന്വേഷണത്തിൽ പോലീസിനെ കുഴക്കുന്നത്. ആദ്യം കുളത്തിൽ വീണ് മരിച്ചുവെന്ന് സ്‌ഥലം ഉടമ പറഞ്ഞെങ്കിലും പിന്നീട് മരം വെട്ടുന്നതിനിടെ ഷോക്കേറ്റ് മരിച്ചുവെന്നാണ് മൊഴി നൽകിയത്.


ശിവചന്ദിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ബുദ്ധിമുട്ടാണെന്ന് കൂടെ ഉണ്ടായിരുന്ന ബന്ധു അറിയിച്ചു. ഇതേ തുടർന്നാണ് മൃതദേഹം കൃഷി തോട്ടത്തിൽ തന്നെ കുഴിച്ചിട്ടതെന്നാണ് സ്‌ഥലം ഉടമ പറയുന്നത്. സംഭവത്തിൽ ദുരൂഹത തുടരുന്നതിനാൽ എത്രയും പെട്ടെന്ന് മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ശിവ ചന്ദിന്റെ കൂടെ ജോലി ചെയ്‌തവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ അന്വേഷണം സംഘം ശേഖരിക്കും. ഡിസംബർ 25ന് ആണ് ശിവ ചന്ദ് മരിച്ചതെന്നാണ് വിവരം.


Post a Comment

0 Comments