ചിത്താരി: മുസ്ലിം യൂത്ത് ലീഗ് അജാനൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ശാഖാ ശാക്തീകരണ ക്യാമ്പയിൻ്റെ മുസ്ലിം യൂത്ത് ലീഗ് നോർത്ത് ചിത്താരി ശാഖാ കൺവെൻഷൻ എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ആബിദ് ആറങ്ങാടി ഉദ്ഘാടനം ചെയ്തു.പ്രസിഡൻ്റ് നിസാമുദ്ധീൻ.സിഎച്ച് അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗം ബഷീർ വെള്ളിക്കോത്ത് മുഖ്യ പ്രഭാഷണം നടത്തി.പി.അബൂബക്കർ ഹാജി, അബ്ദു റഹ്മാൻ ഹാജി, സിഎച്ച് അബൂബക്കർ ഹാജി, സിബി കരീം, മുഹമ്മദലി പീടികയിൽ, സികെ.ആസിഫ്, ഹനീഫ വലിയ വളപ്പിൽ, ഫൈസൽ ചിത്താരി, ബഷീർ ജിദ്ധ, ജബ്ബാർ ചിത്താരി, സിപി റഹ്മാൻ, അഷ്ക്കർ അതിഞ്ഞാൽ, സുഹൈർ അലി എന്നിവർ സംസാരിച്ചു.
0 Comments