കോവിഡ് രോഗി ആശുപത്രിയിൽ തൂങ്ങി മരിച്ച നിലയിൽ

LATEST UPDATES

6/recent/ticker-posts

കോവിഡ് രോഗി ആശുപത്രിയിൽ തൂങ്ങി മരിച്ച നിലയിൽ

 നെടുമങ്ങാട്: കോവിഡ് സെൻററിൽ ചികിത്സയിലായിരുന്ന കോവിഡ് രോഗിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തി. ആര്യനാട് കുളപ്പട കിഴക്കുപുറം മൈലമൂട് വീട്ടിൽ ജോണി എന്നു വിളിക്കുന്ന ഡി. ജോൺ (50) ആണ് മരിച്ചത്.


നെടുമങ്ങാട് നഗരസഭയുടെ കീഴിലെ കോവിഡ് സെൻററായ റിംസ് ഹോസ്പിറ്റൽ സി.എസ്.എൽ.ടി.സിയിലെ പ്രത്യേക വാർഡിൽ ആണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ 7.40ഓടെ നഴ്സ് മരുന്ന് നൽകുന്നതിനായി മുറിയിൽ ചെന്നപ്പോൾ ജോണിനെ മരിച്ച നിലയിൽ കാണുകയായിരുന്നു.


ഡ്രിപ്പ് നൽകാൻ ഉപയോഗിക്കുന്ന സ്റ്റാൻറ് ജനൽ കമ്പിയിൽ കെട്ടിവച്ചാണ് തൂങ്ങി മരിച്ചത്. 80 ബെഡുള്ള സെൻററിൽ 18 പേരാണ് ചികിത്സയിലുള്ളത്. മൂന്ന് ദിവസം മുൻപാണ് ഇയാൾ സെൻററിലെത്തിയത്.


പ്രമേഹരോഗിയായ ഇയാൾ കാലിലെ മുറിവിന്റെ ഭാഗമായി ആര്യനാട് സാമൂഹികാരോഗ്യകേന്ദ്രത്തിൽ ചികിത്സയിലായിരുന്നു. അവിടെനിന്നും ഇയാൾ നെടുമങ്ങാട് ജില്ല ആശുപത്രിയിൽ ചികിത്സതേടി. ഇവിടെ നിന്ന് കോവിഡ് ടെസ്റ്റ് നടത്തിയപ്പോഴാണ് പോസിറ്റീവ് ആയത്. തുടർന്ന് കോവിഡ് സെൻററിലാക്കുകയായിരുന്നു.


ഏറെ നാൾ വിദേശത്തായിരുന്ന ജോൺ ഇപ്പോൾ നാട്ടിൽ ഇലക്ട്രിക്, പ്ലംബിംഗ് ജോലികൾ ചെയ്തു വരുകയായിരുന്നു. നെടുമങ്ങാട് പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി തുടർ നടപടി സ്വീകരിച്ചു. ഭാര്യ: ബിന്ദു. മക്കൾ: ജോബി, ജിബി.

Post a Comment

0 Comments