വഴിചോദിക്കുന്നതിനിടെ തുണി നീക്കി നഗ്നത പ്രദർശിപ്പിച്ച യുവാവിനെ നാട്ടുകാർ പിടികൂടി

LATEST UPDATES

6/recent/ticker-posts

വഴിചോദിക്കുന്നതിനിടെ തുണി നീക്കി നഗ്നത പ്രദർശിപ്പിച്ച യുവാവിനെ നാട്ടുകാർ പിടികൂടി
കിളിമാനൂർ: വഴി ചോദിക്കാനെന്ന വ്യാജേന ബൈക്കിലെത്തിയ ശേഷം വിദ്യാർഥിനികൾക്ക് നേരെ വസ്ത്രംമാറ്റി ന​ഗ്നതാ പ്രദർശനം നടത്തുന്നയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. നെടുമങ്ങാട് പഴകുറ്റി കൊല്ലാംകാവ് നിമിഷം വീട്ടിൽ നിധിൻ പരമേശ്വരൻ (28) ആണ് പിടിയിലായത്.


ഇക്കഴിഞ്ഞ ഒക്ടോബർ 26, നവംബർ 1 തീയതികളിൽ കാരേറ്റ് വാമനാപുരം ദേവസ്വംബോർഡ് സ്കൂളിന് സമീപത്താണ് സംഭവം നടന്നത്. വഴി ചോദിക്കാനെന്ന വ്യാജേന വിദ്യാർഥിനികൾക്ക് സമീപം നിർത്തി ന​ഗ്നത പ്രദർശിപ്പിച്ച ശേഷം ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. പരാതിയെ തുടർന്ന് കിളിമാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ എല്ലാ വിദ്യാലയങ്ങൾക്ക് മുന്നിലും മഫ്തിയിൽ പൊലീസുകാരെ നിയോ​ഗിച്ചിരുന്നു.


ചൊവ്വാഴ്ചയും കാരേറ്റ് ദേവസ്വം ബോർ‍ഡ‍് സ്കൂളിന് സമീപം വീണ്ടും പ്രതി എത്തുകയും നാട്ടുകാർ പിടികൂടി പോലീസിന് കൈമാറുകയുമായിരുന്നു. കിളിമാനൂർ സി.ഐ എസ് സനൂജിന്റെ നേതൃത്വത്തിൽ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ആറ്റിങ്ങൽ ഫസ്റ്റ് ക്ലാസ് ജുഡീ ഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Post a Comment

0 Comments