കഞ്ചാവ് മൊത്ത വിതരണക്കാരനെ ആന്ധ്രയിൽ ചെന്ന് പൊക്കി കാസർകോട് പോലീസ്

കഞ്ചാവ് മൊത്ത വിതരണക്കാരനെ ആന്ധ്രയിൽ ചെന്ന് പൊക്കി കാസർകോട് പോലീസ്

 

 

കാസർകോട് ജില്ലയിലേക്ക് കഞ്ചാവ് മൊത്തവിതരണം നടത്തുന്ന നായൻമാർമൂല ആലംപാടി റോഡ് ശരീഫ മൻസിലി ൽ മുഹമ്മദ്‌ കബീർ NM@ ആലംപാടി കബീർ ,(38 വയസ്, ) . എന്നയാളെ ആണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം 45 കിലോ കഞ്ചാവുമായി പിടികൂടിയ പ്രതികളെ ചോദ്യം ചെയ്‌ത തിൽ നിന്നാണ് കഞ്ചാവ് മൊത്ത വിതരണം നടത്തുന്ന ഇയാളെ കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ ആന്ധ്രായിൽ ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന ആന്ധ്രാ പോലീസുമായി ബന്ധപ്പെടുകയും ആന്ധ്രാ പോലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു. 

പ്രതിയെ ചോദ്യം ചെയ്തതിനെ തുടർന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മഞ്ചേശ്വരം കുഞ്ചത്തൂർ നിന്നും 3.6 കിലോ കഞ്ചാവ് പിടികൂടിയിട്ടുണ്ട് . പ്രതിയെ പിടികൂടിയ സംഘത്തിൽ കാസറഗോഡ് Dysp പി.ബാലകൃഷ്ണൻ നായർ. ഇൻസ്‌പെക്ടർ മനോജ്‌ വി വി. എസ്. ഐ. ബാലകൃഷ്ണൻ C. K. SCPO ശിവകുമാർ, CPOമാരായ ഗോകുല. S, ഷജീഷ്. ഡ്രൈവർ രഞ്ജിത്ത് എന്നിവർ ഉണ്ടായിരുന്നു

Post a Comment

0 Comments