മംഗലാപുരം വിമാനത്താവളത്തില്‍ കോവിഡ് ടെസ്റ്റിന് മുവായിരം രൂപ, വിദേശ യാത്രക്കാരെ കൊള്ളയടിക്കുന്നു

LATEST UPDATES

6/recent/ticker-posts

മംഗലാപുരം വിമാനത്താവളത്തില്‍ കോവിഡ് ടെസ്റ്റിന് മുവായിരം രൂപ, വിദേശ യാത്രക്കാരെ കൊള്ളയടിക്കുന്നു



കാഞ്ഞങ്ങാട്: കൊവിഡ് പരിശോധനയുടെ പേരില്‍ മംഗളൂരു വിമാനത്താവളത്തില്‍ യാത്രക്കാരോട് പകല്‍ കൊള്ള. മംഗലാപുരം എയര്‍ പോര്‍ട്ട് വഴി വിദേശത്തേക്കുള്ള ഒരു യാത്രക്കാരന്റെ റാപ്പിഡ് പി.സി.ആര്‍ പരിശോധനയ്ക്ക് മുവായിരം രൂപയാണ് ഈടാക്കുന്നത്. കുടുംബ സമേതം ഗള്‍ഫി ലേക്ക് പോകുന്നവരില്‍ നിന്നും യാത്രക്കാര്‍ നാല് പേര്‍ പോവണമെങ്കില്‍ 12,000 രൂപ യെങ്കിലും വേണം. നിരവധി പേരാണ് കാസര്‍ കോട് ജില്ലയില്‍ നിന്നും മംഗലാപുരം വഴി യാത്ര ചെയ്ത് ഗള്‍ഫിലും മറ്റിടങ്ങളിലേക്കും പോകുന്നത്. അങ്ങനെയുളളവര്‍ക്ക് ഈ കൂടിയ രീതിയിലുള്ള കോവിഡ് ടെസ്റ്റ് നിരക്ക് താങ്ങാവുന്നതിനും അപ്പുറമാണ്. പ്രത്യേകിച്ച് കുടുംബ സമേതം പോകുന്നവര്‍ക്ക് ഇത് കൂടുതല്‍ പ്രതിസന്ധിയാക്കുന്ന ഘടകമാണ്. കര്‍ണാടകയിലെ മറ്റ് വിമാനത്താവളങ്ങളിലും ഇതേ രീതിയിലുള്ള നിരക്ക് തന്നെയാണ് കോവിഡ് ടെസ്റ്റിന് വാങ്ങുന്നത്. നിലവില്‍ അദാനി ഗ്രൂപ്പാണ് മംഗലാപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതലയിലുള്ളത്. അതു കൊണ്ട് തന്നെ കോവിഡ് ടെസ്റ്റ് നിരക്ക് കുറക്കല്‍ അടക്കമുള്ള നടപടികളുമായി സംസ്ഥാന-കേന്ദ്ര സര്‍ക്കാറുകള്‍ക്ക് ഇട പ്പെടലുകള്‍ക്ക് പരിമിതിയുണ്ട്.

Post a Comment

0 Comments