കോളിയടുക്കത്ത് സ്പോര്‍ട്സ് അമേനിറ്റി സെന്റര്‍; ഉദ്ഘാടനം ഈ മാസം ഒടുവില്‍

LATEST UPDATES

6/recent/ticker-posts

കോളിയടുക്കത്ത് സ്പോര്‍ട്സ് അമേനിറ്റി സെന്റര്‍; ഉദ്ഘാടനം ഈ മാസം ഒടുവില്‍

 


കാസർകോട്: ഉദുമ നിയോജക മണ്ഡലത്തില്‍ കോളിയടുക്കത്ത് നിര്‍മിച്ച ജില്ലയിലെ ആദ്യത്തെ സ്പോര്‍ട്സ് അമേനിറ്റി സെന്റര്‍ ഉദ്ഘാടനത്തിനൊരുങ്ങി. ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്‌സ് ലിമിറ്റഡിന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് കോളിയടുക്കം സ്റ്റേഡിയത്തിന് സമീപം നിര്‍മിച്ച ഇരുനില കെട്ടിടത്തില്‍ കായികതാരങ്ങള്‍ക്ക് താമസിച്ച് പരിശീലനം നടത്താം. നാല് ബെഡ് റൂം , രണ്ട് അടുക്കള ഏഴ് ബാത്ത്റൂം , ഡൈനിംഗ് റൂം എന്നിവ സജ്ജീകരിച്ച കെട്ടിടത്തില്‍ 20 പേര്‍ക്ക് താമസിക്കാനാവും. അമ്പത് ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച സ്പോര്‍ട്സ് അമേനിറ്റി സെന്ററില്‍ ഫര്‍ണിച്ചറും അനുബന്ധ സാമഗ്രികളും ഒരുങ്ങിക്കഴിഞ്ഞാല്‍ ഉദ്ഘാടനം നടത്തി സ്പോര്‍ട്സ് കൗണ്‍സിലിന് കൈമാറും. ആദ്യഘട്ടത്തില്‍ അത്ലറ്റുകളെ താമസിപ്പിക്കാനാണ് തീരുമാനമെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് പി.ഹബീബ് റഹ്‌മാന്‍ അറിയിച്ചു.

Post a Comment

0 Comments