മയക്കുമരുന്ന് മാഫിയയെ പ്രതിരോധിക്കാന്‍ തൃക്കരിപ്പൂരില്‍ വിജിലന്റ് ഗ്രൂപ്പ് രൂപീകരിച്ചു

LATEST UPDATES

6/recent/ticker-posts

മയക്കുമരുന്ന് മാഫിയയെ പ്രതിരോധിക്കാന്‍ തൃക്കരിപ്പൂരില്‍ വിജിലന്റ് ഗ്രൂപ്പ് രൂപീകരിച്ചു

 



തൃക്കരിപ്പൂര്‍: മയക്കു മരുന്നിന്റെ ആക്രമണത്തില്‍ നിന്ന് യുവ സമൂഹത്തെ രക്ഷപ്പെടുത്താന്‍ പോലീസിന്റെയും, എക്സൈസ് വകുപ്പിന്റെയും പിന്തുണയോടെ തൃക്കരിപ്പൂരില്‍ യുവജന വിജിലന്റ് ഗ്രൂപ്പ് രൂപീകരിച്ചു.


തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ വിളിച്ച് ചേര്‍ത്ത യുവജന രാഷ്ട്രീയ പ്രതിനിധികളുടെയും ഹയര്‍സെക്കണ്ടറി തലവന്‍മാരുടെയും, പോലീസ് -എക്സൈസ് ഡിപ്പാര്‍ട്ട്മെന്റ് തലന്‍മാരുടേയും സംയുക്ത യോഗത്തിലാണ് സമിതിയെ തിരഞ്ഞെടുത്തത്


ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇ വി വേണുഗോപാല്‍ സ്വാഗതവും, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സത്താര്‍ വടക്കുമ്പാട് അദ്ധ്യക്ഷത വഹിച്ചു. ഗ്രമപഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ഷംസുദ്ദീന്‍ ആയിറ്റി, ചന്തേര സി ഐ പി നാരായണന്‍, എക്സൈസ് ഇന്‍സ്പെക്ടര്‍ കെ ആര്‍ കലേഷ് ജനപ്രതിനിധികളായ ടി എസ് നജീവ്, വി പി പി ശുഹൈബ്, യു പി ഫായിസ്, രജീഷ് ബാബു, പോളിടെക്നിക്ക് പ്രിന്‍സിപ്പാള്‍ എം അനീഷ്, കൈക്കോട്ട്കടവ് ഹയര്‍സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ എം എ റഷീദ് മാസ്റ്റർ , എളമ്പച്ചി ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രതിനിധി ടി മമൂട്ടി മാസ്റ്റര്‍, തൃക്കരിപ്പൂര്‍ ഹയര്‍സെക്കണ്ടറി എസ് പി സി തലവന്‍ കെമധുമാസ്റ്റര്‍, മെട്ടമ്മല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ വി സുധാകരന്‍ മാസ്റ്റര്‍, ഏ ജി നൂറുല്‍ അമീന്‍, ഷംഷാദ് എ ജി സി ,വി വി സുരേഷ്, ഏ ജി ബഷീര്‍, മഹബൂബ് ആയിറ്റി, സിറാജ് വടക്കുമ്പാട്, സനൽ പി, സിദ്ദുലാൽ,നസീർ ടി ,ഷിബിൻ ഒളവറ ,ജുനൈദ് എം ,സൽമാൻ സയീദ് ,ജനമൈത്രി ബീറ്റ് ഓഫീസര്‍ സുരേഷ് കാനം എന്നിവര്‍ പ്രസംഗിച്ചു. ബ്ളോക്ക് പഞ്ചായത്ത് മെമ്പർ വി.പി.പി.ശുഹൈബാണ് വിജിലൻറ് ഗ്രൂപ്പിന്റെ കൺവീനർ

Post a Comment

0 Comments