മഡിയനിൽ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂന്ന് വയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു

മഡിയനിൽ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂന്ന് വയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു


 കാഞ്ഞങ്ങാട് : വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മൂന്നുവയസ്സുകാരൻ കിണറ്റിൽ വീണു ദാരുണമായി മരണപ്പെട്ടു. മാണിക്കോത്ത് മഡിയൻ സബാൻ റോഡിലെ അബ്ദുല്ല ഹസീന ദമ്പതികളുടെ മകൻ സൾഫാൻ ഫാരിസ് ആണ് മരിച്ചത്. ഹസീനയുടെ വീട്ടുമുറ്റത്താണ് അപകടം. വെള്ളിയാഴ്ച വൈകിട്ട് വീട്ടുമുറ്റത്ത് മറ്റു കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ അബദ്ധത്തിൽ ആൾ മറയുള്ള കിണറ്റിൽ വീഴുകയായിരുന്നു. കാഞ്ഞങ്ങാട്ടു നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തി കുട്ടിയെ പുറത്തെടുത്തു മൻസൂർ ആശുപത്രിയിലെത്തിച്ചെങ്കിലും ഇതിനോടകം കുട്ടി മരണപ്പെട്ടിരുന്നു. മൃതദേഹം മൻസൂർ ആശുപത്രിയിൽ. കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലെ ഡോക്ടർ കെ കുഞ്ഞാമ്മദിന്റെ ജേഷ്‌ഠൻ അബ്ദുല്ലയുടെ  മകളുടെ കുട്ടിയാണ് മരണപ്പെട്ട സൾഫാൻ ഫാരിസ്.


Post a Comment

0 Comments