ടി. നസിറുദ്ദീന്റെ വിയോഗത്തിൽ അനുശോചിച്ച് അമ്പലത്തറയിൽ മൗനജാഥ നടത്തി

LATEST UPDATES

6/recent/ticker-posts

ടി. നസിറുദ്ദീന്റെ വിയോഗത്തിൽ അനുശോചിച്ച് അമ്പലത്തറയിൽ മൗനജാഥ നടത്തി

 


അമ്പലത്തറ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്റെ വിയോഗത്തിൽ അമ്പലത്തറ യൂണിറ്റ് അനുശോചിച്ച് രാവിലെ 10 മണിക്ക് അമ്പലത്തറയിൽ  മൗനജാഥനടത്തി. തുടർന്ന് അനുശോചന യോഗം ചേർന്നു . കേരളത്തിലെ ചെറുകിട കച്ചവടക്കാർ നേരിട്ട വെല്ലുവിളികൾക്ക് മുന്നിൽ ഒരു മഹാമേരുവിനെ പോലെ നെഞ്ച് വിരിച്ചു നിന്ന് കൊണ്ട് ഏറെക്കാലം വ്യാപാരി സമൂഹത്തെ നയിച്ച കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആദരണീയനായ സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീന്റെ ദേഹവിയോഗം വ്യാപാരി സമൂഹത്തിന് ഒരിക്കലും നികത്താനാവാത്ത തീരാനഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. പോരാട്ടങ്ങളുടെ കനൽവഴികൾ കടന്ന് സംഘടനയിലെ അംഗങ്ങളെ ജാതി മത വർഗ്ഗ ചിന്തകൾക്കതീതമായി കോർത്തിണക്കിയ കർമ്മയോഗി ,അധികാര വർഗ്ഗത്തിൻ്റെ മുന്നിൽ മുട്ടുമടക്കാത്ത കരളുറപ്പോടെ സംഘടനയെ നയിച്ച പടത്തലവൻ ,  പ്രിയനേതാവിന്റെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ ആദരാജ്ഞലികൾ അർപ്പിച്ച് കൊണ്ട് യോഗം അവസാനിച്ചു. യോഗം യൂണിറ്റ് പ്രസിഡന്റ് കെ.വി.ഗോപാലൻ ഉദ്ഘാടനം ചെയ്തു.

യൂനിറ്റ് ജനറൽ സെക്രട്ടറി ബി.ജയരാജൻ, സ്വാഗതം പറഞ്ഞു, യൂത്ത് വിംഗ് പ്രസിഡന്റ് ഷിബു രാജൻ, വനിതാ വിംഗ് യൂണിറ്റ് സെക്രട്ടറി ശ്രീജ ജയരാജൻ, ജില്ലാ കൗൺസിൽ അംഗം വി കൃഷ്ണൻ കാനം, യൂണിറ്റ് വൈ: പ്രസിഡൻറ് കൃഷണൻ നായർ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments