ഉദുമ പീഡനം; പ്രതികൾക്കെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

LATEST UPDATES

6/recent/ticker-posts

ഉദുമ പീഡനം; പ്രതികൾക്കെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു




കാഞ്ഞങ്ങാട്: ഭർതൃമതിയായ യുവതിയെ ഇരുപതു പേർ ഭീഷണിപ്പെടുത്തി തുടർച്ചയായി രണ്ടര വർഷത്തോളം  ലൈംഗീക പീഡനത്തിനിരയാക്കിയ പ്രമാദമായ ഉദുമ അംബികാനഗർ പീഡനക്കേസ്സിൽ  മൂന്ന്  പ്രതികൾക്കെതിരെ കണ്ണൂർ ക്രൈം ബ്രാഞ്ച്  ഹൊസ്ദുർഗ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.


യുവഭർതൃമതിയുടെ പരാതിയിൽ  ബേക്കൽ പോലീസ് ആദ്യം റജിസ്റ്റർ  ചെയ്ത അഞ്ചു ലൈംഗീക പീഡനക്കേസ്സുകളിൽ  രണ്ട്  പ്രതികൾക്കെതിരെ ക്രൈംബ്രാഞ്ച് ആദ്യം  തന്നെ കുറ്റപത്രം സമർപ്പിച്ചതിന്  പിന്നാലെയാണ് ഈ കേസ്സിൽ മുഖ്യ പ്രതികളായ ഉദുമ അംബികാ നഗറിൽ താമസിക്കുന്ന അബ്ദുൾ ഗഫൂർ 35, ഉദുമ പടിഞ്ഞാർ താമസക്കാരനായ ഇർഷാദ് 29, അംബികാ നഗറിലെ പിടി അധ്യാപകൻ പ്രസീത് എന്നിവർക്കെതിരെ പുതിയ മൂന്ന് കുറ്റപത്രങ്ങൾ കൂടി കോടതിയിൽ  സമർപ്പിച്ചത്. പ്രതികളിലൊരാൾ  ഇർഷാദ് 29, വിദേശത്തേക്ക്  കടന്നു. കാസർകോട് കുഡ്്ലു വില്ലേജിൽ താമസക്കാരനായ റിയാസുദ്ദീൻ, മൊയ്തീൻകുഞ്ഞി ബംബ്രാണ എന്നീ പ്രതികൾക്കെതിരെ ക്രൈംബ്രാഞ്ച്  ആദ്യം കുറ്റപത്രം സമർപ്പിച്ചിരുന്നു.


ഇരുപത്തിയഞ്ചുകാരി ഭർതൃമതിയുടെ പരാതിയിൽ ആകെ 21 പ്രതികളുടെ പേരിലാണ് ലൈംഗീക പീഡനത്തിന്  ബേക്കൽ  പോലീസ്  21 പ്രത്യേക എഫ്ഐആറുകൾ റജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 20 എഫ്ഐആറുകൾ ബേക്കൽ പോലീസും, ഒരു എഫ്ഐആർ കാസർകോട് പോലീസുമാണ് രജിസ്റ്റർ ചെയ്തത്. പോക്സോ ചുമത്തിയിട്ടുള്ള ഈ ഒരു  കേസ്സിൽ കുഡ്്ലു മധൂരിലെ റിയാസുദ്ദീനാണ് പ്രതി. റിയാസുദ്ദീനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയും, പ്രതി മൂന്ന് മാസം റിമാന്റ് തടവ് അനുഭവിക്കുകയും, പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്തു.  ഇരയുടെ വിവാഹത്തിന് മുമ്പ് 17-ാം വയസ്സിൽ 2011- 12 കാലത്ത് പെൺകുട്ടി കാസർകോട് ചൗക്കിയിൽ മാതാവിനൊപ്പം ക്വാർട്ടേഴ്സിൽ താമസിക്കുമ്പോഴാണ്  പെൺകുട്ടി ആദ്യമായി  ലൈംഗീക പീഡനത്തിനിരയായത്.  അന്ന് പെൺകുട്ടി പ്ലസ്ടു വിദ്യാർത്ഥിനിയായിരുന്നു. പിന്നീട് വിവാഹിതയായി ഉദുമയിലെത്തി.


ഹൈക്കോടതി ഉത്തരവനുസരിച്ചാണ് കേട്ടാൽ വിശ്വസിക്കാൻ പ്രയാസമുള്ള 21 ബലാത്സംഗ  കേസ്സുകളുടെ അന്വേഷണം ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് കണ്ണൂർ ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്. നേരത്തെ ഖത്തറിൽ ജോലിയും, പിന്നീട്  കോഴിക്കോട്ട് ബിസിനസ്സും നടത്തുകയായിരുന്ന യുവാവാണ് പീഡനത്തിനിരയായ യുവതിയുടെ ഭർത്താവ്.


ഹൊസ്ദുർഗ്  ജുഡീഷ്യൽ മജിസ്ട്രേറ്റ്  കോടതിയിൽ നിന്ന്  തുടർ നടപടികൾക്കായി അഞ്ചു കുറ്റപത്രങ്ങളും, കാസർകോട് ജില്ലാ സെഷൻസ്  കോടതിയിലേക്കയച്ചിട്ടുണ്ട്. അഞ്ചു പ്രതികൾക്കെതിരായ ബലാംത്സംഗക്കേസ്സിൽ വിചാരണ ഉടൻ  ആരംഭിക്കും. ഇന്ത്യൻ ശിക്ഷാ നിയമം 376 ബലാത്സംഗം,   506 ഭീഷണിപ്പെടുത്തൽ,   എന്നീ വകുപ്പുകളാണ്  20 കേസ്സുകളിലും പ്രതികൾക്കെതിരെ  ചുമത്തിയിട്ടുള്ളത്.

Post a Comment

0 Comments