കാഞ്ഞങ്ങാട്: മഡിയന്‍ സബാന്‍ റോഡില്‍ കഴിഞ്ഞദിവസം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തില്‍ ആള്‍മറയുള്ള ആഴമുള്ള കിണറ്റില്‍ വീണു ദാരുണമായി മരണപ്പെട്ട രണ്ടര വയസ്സുള്ള സല്‍മാനുല്‍ ഫാരിസ് മോന്റെ മയ്യിത്ത് മാണിക്കോത്ത് പഴയപള്ളി ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കി. മരണ വിവരം അറിഞ്ഞ് സല്‍മാന്റെ പിതാവ് മാണിക്കോത്ത് മഡിയനിലെ കൊവ്വല്‍ അബ്ദുല്ല ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് ശനിയാഴ്ച രാവിലെയോടു കൂടി എത്തിയിരുന്നു. ജില്ലാ ആസ്പത്രിയില്‍ നിന്നും പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞ സല്‍മാന്‍ ഫാരിസി ന്റെ മയ്യത്ത് വീട്ടി ലെത്തു മ്പോള്‍ വലിയ വേദനയാണ് കൂടി നിന്നവര്‍ക്കുണ്ടായത്. വെള്ളിയാഴ്ച വൈകിട്ട് വീട്ടുമുറ്റത്ത് മറ്റുകുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ അബദ്ധത്തില്‍ ആള്‍ മറയുള്ള കിണറ്റില്‍ വീഴുകയായിരുന്നു. കാഞ്ഞങ്ങാട്ടു നിന്നും അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി കുട്ടിയെ പുറത്തെടുത്തു മന്‍സൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല.
0 Comments