റിയാസ് മൗലവി വധം; അന്തിമവാദം മാര്‍ച്ച് 14ലേക്ക് മാറ്റി

LATEST UPDATES

6/recent/ticker-posts

റിയാസ് മൗലവി വധം; അന്തിമവാദം മാര്‍ച്ച് 14ലേക്ക് മാറ്റികാസര്‍കോട്: പഴയ ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിന്റെ അന്തിമവാദം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മാര്‍ച്ച് 14ലേക്ക് മാറ്റിവെച്ചു. ഈ കേസിന്റെ വിചാരണ നേരത്തെ പൂര്‍ത്തിയായിരുന്നെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ അന്തിമവാദം പല തവണ മാറ്റിവെക്കേണ്ടിവരികയായിരുന്നു. കേസ് കൈകാര്യം ചെയ്തിരുന്ന ജഡ്ജിമാരുടെ സ്ഥലം മാറ്റവും അന്തിമവാദം നീണ്ടുപോകാന്‍ ഇടവരുത്തി. അന്തിമവാദം പൂര്‍ത്തിയായാല്‍ മാത്രമേ കേസില്‍ വിധി പറയുന്നതിനുള്ള തീയതി കുറിക്കാന്‍ സാധിക്കുകയുള്ളൂ. കേളുഗുഡെ സ്വദേശികളായ അജേഷ് എന്ന അപ്പു, നിതിന്‍ കുമാര്‍, അഖിലേഷ് എന്ന അഖില്‍ എന്നിവരാണ് റിയാസ് മൗലവി വധക്കേസിലെ പ്രതികള്‍. 2017 മാര്‍ച്ച് 20ന് പുലര്‍ച്ചെയാണ് റിയാസ് മൗലവിയെ പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ചുകയറി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇന്നലെ കേസ് കോടതി പരിഗണിക്കേണ്ടതായിരുന്നുവെങ്കിലും പുതുതായി ചുമതലയേറ്റ ജഡ്ജിയായതിനാല്‍ ഇതുവരെ നടന്ന വിചാരണ സംബന്ധിച്ച കാര്യങ്ങള്‍ മനസിലാക്കാനുള്ളതുകൊണ്ടാണ് അടുത്ത മാസത്തേക്ക് മാറ്റിയത്.

Post a Comment

0 Comments