മയക്കുമരുന്നുമായി ശരീര സൗന്ദര്യമത്സര ജേതാവ് അറസ്റ്റിൽ

LATEST UPDATES

6/recent/ticker-posts

മയക്കുമരുന്നുമായി ശരീര സൗന്ദര്യമത്സര ജേതാവ് അറസ്റ്റിൽ

 


കാസർകോട്: എം.ഡി.എം.എ.യുമായി ശരീര സൗന്ദര്യമത്സര ജേതാവ് അറസ്റ്റിൽ. റഹ്മത്ത് നഗർ കമ്മട്ട ഹൌസിലെ മുഹമ്മദ്‌ ഷെരിഫി (32) നെയാണ് 13.09 ഗ്രാം എം.ഡി.എം.എ.യുമായി വിദ്യാനഗർ ഇൻസ്‌പെക്ടർ‌ വി വി. മനോജ്, എസ് ഐ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ്സംഘം അറസ്റ്റ് ചെയ്തത്. കാസർകോട് ഡി.വൈ.എസ്.പി. പി. ബാലകൃഷ്ണൻ നായർക്ക്  ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പ്രതിയുടെ ബെഡ് റൂമിൽനിന്നാണ് എം.ഡി.എം.എ പിടികൂടിയത്. പോലീസ് സംഘത്തിൽ വിദ്യാനഗർ സ്റ്റേഷനിലെ എസ്.ഐ. വിനോദ്പോലീസുകാരായ സലീം, ശ്യാം, നിഷാന്ത്, പ്രശാന്തി, ഹോംഗാർഡ് കൃഷ്ണൻ എന്നിവർ ഉണ്ടായിരുന്നു

Post a Comment

0 Comments