കാഞ്ഞങ്ങാട് നഗരസഭ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ സി ജാനകികുട്ടി അന്തരിച്ചു

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് നഗരസഭ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ സി ജാനകികുട്ടി അന്തരിച്ചു


 


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സി ജാനകിക്കുട്ടി (61) അന്തരിച്ചു. ഞായറാഴ്ച രാവിലെ കണ്ണൂർ മിംസിലാണ് അന്ത്യം. വെള്ളിയാഴ്ചയാണ്  ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസുഖബാധിതയായിരുന്നു. നഗരസഭ 11-ാം വാർഡ് സി പി എം കൗൺസിലറാണ്. തോയമ്മലിലെ കുഞ്ഞമ്പുവിന്റെ ഭാര്യയാണ്. മൃതദേഹം ഉച്ചക്ക് ശേഷം 2.30  മുതല്‍ നഗരസഭ ഓഫിസില്‍ പൊതു ദര്‍ശനത്തിന് വെക്കും. കണ്ണൂരിലെ ആംസ്റ്റർ മിംസ്  ആശുപത്രിയില്‍ നിന്നും 2 മണിക്ക് സി.പിഎം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി ഓഫീസിൽ എത്തിക്കുന്ന മൃതദേഹം അവിടെത്തെ പൊതുദർശനത്തിനു ശേഷം നഗരസഭ ഓഫീസിൽ എത്തിക്കും.


Post a Comment

0 Comments