കല്ലുരാവിയില്‍ വന്‍ കവർച്ച; നാല്‍പത് പവനും പണവും നഷ്ടപ്പെട്ടു

കല്ലുരാവിയില്‍ വന്‍ കവർച്ച; നാല്‍പത് പവനും പണവും നഷ്ടപ്പെട്ടു

 


കാഞ്ഞങ്ങാട്: കല്ലുരാവിയില്‍ വന്‍ മോഷണം, നാല്‍പത് പവനും ഇരുപത്തിയാറായിരം രൂപയും നഷ്ടപ്പെട്ടു. കല്ലുരാവിയിലെ കെ.എച്ച് അലിയു ടെ വീട്ടിലാണ് മോഷണം നടന്നത്. മോഷ്ടാവ് വീട്ടിനുള്ളില്‍ കടന്ന് മേശയില്‍ സൂക്ഷിച്ചിരുന്ന നാല്‍പത് പവനും ഇരുപത്തിയാറായിരം രൂപയുമാണ് മോഷ്ടിച്ചിരിക്കുന്നത്. രാവിലെ പത്ത് മണിയോടെയാണ് വീട്ടുക്കാര്‍ മോഷണം നടന്നത് സ്ഥിരീകരിച്ചിരിക്കുന്നത്. വീട്ടിന്റെ പിന്‍വശത്തുള്ള വാതില്‍ തുറന്നിട്ട നിലയില്‍ കാണപ്പെട്ടു. വീട്ടിലെ താഴത്തെ നിലയിലാണ് മോഷണം നടന്നിരിക്കുന്നത്. സംഭവമറിഞ്ഞ് വീട്ടുക്കാര്‍ പൊലിസിനെ അറിയിച്ചു. ഹോസ്ദുര്‍ഗ് പൊലിസ് എത്തി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. നേരത്തെ തന്നെ വീട്ടില്‍ കയറി കൂടിയാണ് മോഷ്ടാവ് മോഷണം നടത്തിയിരിക്കുന്നതെന്നാണ് പൊലിസ് നിഗമനം. രാത്രി സമയത്ത് വീട്ടിനകത്ത് നിന്ന് ശബ്ദം കെട്ടതായി വീട്ടുക്കാര്‍ അറിയിച്ചു.

Post a Comment

0 Comments