സംസ്ഥാന കമ്മിറ്റിയും കൗൺസിലും പിരിച്ചുവിട്ട നടപടി അംഗീകരിക്കില്ലെന്ന് കാസർഗോഡ് ജില്ലയിലെ ഐ എൻ എൽ നേതാക്കൾ

LATEST UPDATES

6/recent/ticker-posts

സംസ്ഥാന കമ്മിറ്റിയും കൗൺസിലും പിരിച്ചുവിട്ട നടപടി അംഗീകരിക്കില്ലെന്ന് കാസർഗോഡ് ജില്ലയിലെ ഐ എൻ എൽ നേതാക്കൾ


 കാസർഗോഡ് : ഐ എൻ എൽ സംസ്ഥാന കമ്മിറ്റിയും കൗൺസിലും പിരിച്ചുവിട്ട അഖിലേന്ത്യാ കമ്മിറ്റിയുടെ നടപടി അംഗീകരിക്കില്ലെന്ന് കാസർഗോഡ് ജില്ലയിലെ ഐ എൻ എൽ നേതാക്കളുടെ യോഗം തീരുമാനിച്ചു.


കേരളത്തിൽ പാർട്ടിയെ നശിപ്പിക്കാൻ ഇറങ്ങിപ്പുറപ്പെട്ട ചില സ്വാർത്ഥ മോഹികളുടെ താളത്തിനൊത്ത് തുള്ളുന്ന അഖിലേന്ത്യാ നേതൃത്വത്തെ അംഗീകരിക്കേണ്ടതില്ലെന്നും, സംസ്ഥാന പ്രസിഡന്റ് വഹാബ് സാഹിബിന്റെ നേതൃത്വത്തിൽ പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകാനും യോഗത്തിൽ തീരുമാനമായി.


ബേക്കൽ ഫോർട്ട് ഓക്സ് കൺവെൻഷൻ ഹാളിൽ ചേർന്ന യോഗത്തിൽ സംസ്ഥാന കൗൺസിൽ അംഗം എം.കെ. ഹാജി കോട്ടപ്പുറം അദ്ധ്യക്ഷത വഹിച്ചു.


സംസ്ഥാന കൗൺസിൽ അംഗങ്ങളായ എം.എ. കുഞ്ഞബ്ദുള്ള, എ.കെ. കമ്പാർ, ഇക്ബാൽ മാളിക, ജില്ലാ മണ്ഡലം ഭാരവാഹികളായ അമീർ കോടി, മുസ്തഫ കുമ്പള, ബി.കെ.സാലിം, എം.യു.ഹംസ, മുഹമ്മദ് ബി.കെ, അമീർ കളനാട്,  താജുദ്ധീൻ.കെ.പി, മജീദ് മേൽപ്പറമ്പ്, ഖിളർ ഖിളരിയ, ഇബ്രാഹിം.എസ്.കെ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments