ഓട്ടോ ടാക്സി ചാർജ് വർദ്ധനവ് സർക്കാർ വാക്കു പാലിക്കണം: എസ് ടി യു മാണിക്കോത്ത് യൂണിറ്റ് പ്രതിഷേധിച്ചു

LATEST UPDATES

6/recent/ticker-posts

ഓട്ടോ ടാക്സി ചാർജ് വർദ്ധനവ് സർക്കാർ വാക്കു പാലിക്കണം: എസ് ടി യു മാണിക്കോത്ത് യൂണിറ്റ് പ്രതിഷേധിച്ചു

 


 

മാണിക്കോത്ത് :  കഴിഞ്ഞ മാസം  കേരളത്തിലെ  ഓട്ടോ ടാക്സി മേഖലയിലെ വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ഓട്ടോ, ടാക്സി,സമരം പ്രഖ്യാപിച്ചിരുന്നു സമരം പ്രഖ്യാപനമുണ്ടായപ്പോൾ ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി തൊഴിലാളി നേതാക്കളെ ചർച്ചക്ക് വിളിക്കുകയും  ഒരു മാസത്തിനകം  ഓട്ടോ ടാക്സി ചാർജ് വർദ്ധിപ്പിക്കുമെന്ന്   വകുപ്പ് മന്ത്രി സംഘടനാ നേതാക്കൾക്ക് ഉറപ്പുനൽകിയിരുന്നു.

എന്നാൽ ഒരുമാസം പിന്നിട്ടിട്ടും ഇതുമായി ബന്ധപ്പെട്ട് സർക്കാർതലത്തിൽ യാതൊരു നടപടിയും നടത്തിയിട്ടില്ലാത്തതിൽപ്രതിഷേധിച്ചും ഓട്ടോ ടാക്സി ചാർജ്  വർദ്ധനവ്  സർക്കാർ നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ടും മോട്ടോർ തെഴിലാളി യൂണിയൻ എസ് ടി യു മാണിക്കോത്ത് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓട്ടോ തൊഴിലാളികൾ  പ്രതിഷേധിച്ചു.

 തൊഴിലാളികളോടുള്ള സർക്കാറിന്റെ വഞ്ചനാപരമായ നിലപാടിൽ  പ്രതിഷേധിച്ച് കൊണ്ടും, വിവിധ തൊഴിലാളികൾ   അതാത് സംഘടനകൾ മുഖേന ചാർജ്ജ് വർ ഡിപ്പിക്കുംബോൾ ഓട്ടോ തൊഴിലാളികൾ സർക്കാറിന്റെ കനിവും കാത്തിരിക്കുകയാണ് എന്നാണ് തൊഴിലാളികൾ പറയുന്നത്.


മഡിയൻ ഓട്ടോ സ്റ്റാന്റിൽ നടന്ന പ്രതിഷേധം എസ് ടി യു മോട്ടോർ ഫെഡറേഷൻ ജില്ലാ ട്രഷറർ കരീം മൈത്രി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റും യൂണിറ്റ് ജനറൽ സെക്രട്ടറിയുമായ അഹമ്മദ് കപ്പണക്കാൽ അധ്യക്ഷനായി സെക്രട്ടറി അൻസാർ  ടി പി സ്വാഗതം പറഞ്ഞു ട്രഷറർ എം എ  മൊയ്തീൻ വൈസ് പ്രസിഡന്റ്  അന്തുമായി ബദർ നഗർ, സെക്രട്ടറി എംകെ സുബൈർ ചിത്താരി, സിദ്ദീഖ് ബദർ നഗർ,   മജീദ് നഫ്സി, 

കുഞ്ഞഹമ്മദ് ചിത്താരി,  മുഹമ്മദലി ചെർക്കപ്പാറ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments