ഐ.എന്‍.എല്‍ പിളർന്നു ; പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് വഹാബ് പക്ഷം

LATEST UPDATES

6/recent/ticker-posts

ഐ.എന്‍.എല്‍ പിളർന്നു ; പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് വഹാബ് പക്ഷം

 


കോഴിക്കോട്: ഐ.എന്‍.എല്‍ ഔദ്യോഗികമായി പിളർന്നു. വഹാബ് പക്ഷം പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡന്‍റായി എ.പി അബ്ദുൽ വഹാബിനെയും ജന.സെക്രട്ടറിയായി നാസർകോയാ തങ്ങളെയും തെരഞ്ഞെടുത്തു. വഹാബ് ഹാജിയാണ് ട്രഷറർ. എ.പി അബ്ദുൽ വഹാബ് പക്ഷം വിളിച്ച സംസ്ഥാന കൗൺസിൽ യോഗത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. സംസ്ഥാന കമ്മിറ്റിയും കൗണ്‍സിലും പിരിച്ചുവിട്ട ദേശീയ നേതൃത്വത്തിന്റ തീരുമാനം തള്ളിയാണ് വഹാബിന്റ നീക്കം.


ദേശീയ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് എ.പി അബ്ദുൽ വഹാബ് ഉന്നയിച്ചത്. കേരളത്തിന് പുറത്ത് ഒരു സംസ്ഥാനത്തും ഐ.എന്‍.എല്‍ ഇല്ലെന്നും ഇക്കാര്യം ദേശീയ പ്രസിഡന്റിനോട് സൂചിപ്പിച്ചതാണ് തനിക്കെതിരെ തിരിയാൻ കാരണമെന്നും അബ്ദുല്‍ വഹാബ് പറഞ്ഞു. ദേശീയ നേതൃത്വത്തിന്‍റെ പ്രധാന ജോലി ആളുകളെ പുറത്താക്കലാണ്. തർക്കങ്ങൾ ചർച്ച ചെയ്യാൻ മാത്രമായി ഐ.എന്‍.എല്‍ യോഗങ്ങൾ മാറിയെന്നും അബ്ദുല്‍ വഹാബ് കൂട്ടിച്ചേര്‍ത്തു.


എ.പി അബ്ദുൽ വഹാബിനെതിരെ നടപടിയെടുക്കണമെന്ന് നേരത്തേ അഡ്‌ഹോക് കമ്മിറ്റി ശിപാർശ ചെയ്തിരുന്നു. ദേശീയ നേതൃത്വത്തെ അംഗീകരിക്കാത്താവർക്ക് ഐൻഎല്ലിൽ തുടരാനാവില്ലെന്ന് അഡ്‌ഹോക്ക് കമ്മിറ്റി അധ്യക്ഷൻ കൂടിയായ മന്ത്രിഅഹമ്മദ് ദേവർകോവിൽ പറഞ്ഞിരുന്നു.

Post a Comment

0 Comments