ഹിജാബ് നിരോധനം ബിടിഐസി പ്രതിഷേധ കൂട്ടായിമ സംഘടിപ്പിച്ചു.

LATEST UPDATES

6/recent/ticker-posts

ഹിജാബ് നിരോധനം ബിടിഐസി പ്രതിഷേധ കൂട്ടായിമ സംഘടിപ്പിച്ചു.കാഞ്ഞങ്ങാട് : ഹിജാബ് നമ്മുടെ അവകാശം എന്ന പ്രമേയത്തിൽ കർണാടകയിലെ ഹിജാബ് നിരോധിച്ച വിദ്യാർഥിനികൾക്ക് ഐക്യദാർഢ്യവുമായി സൗത്ത് ചിത്താരി ബിടിഐസി വിമൻസ് കോളേജ് വിദ്യാർഥികൾ പ്രതിഷേധ കൂട്ടായിമ സംഘടിപ്പിച്ചു. ഹിജാബ് തങ്ങളുടെ അവകാശമാണ്. ആ അവകാശം നിലനിര്‍ത്തുന്നതിനായി പൊരുതുമെന്നും,ഓരോ മത വിഭാഗങ്ങള്‍ക്കും അവരുടേതായ വസ്ത്ര സ്വാതന്ത്ര്യമുണ്ടെന്നും ഹിജാബ് ഇസ്ലാമിക വസ്ത്രധാരണത്തിന്റെ ഭാഗമാണെന്നും.നിരോധനം ഏര്‍പ്പെടുത്തുന്നത് കടുത്ത അനീതിയും വിവേചനവുമാണെന്നും കൂട്ടായ്മയിൽ പങ്കെടുത്തവർ പറഞ്ഞു പ്രിൻസിപൽ അബ്ദുൽ റസാക്ക് ഫൈസി, ശർമീന ടീച്ചർ,റസീന ടീച്ചർ,നാസിയ ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment

0 Comments