കല്ലൂരാവിയിൽ എസ്‌ഐയെ ആക്രമിച്ച 13 പേര്‍ക്കെതിരെ കേസ്

LATEST UPDATES

6/recent/ticker-posts

കല്ലൂരാവിയിൽ എസ്‌ഐയെ ആക്രമിച്ച 13 പേര്‍ക്കെതിരെ കേസ്

 
കാഞ്ഞങ്ങാട്: വാഹന പരിശോധനക്കിടയില്‍ എസ്‌ഐയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച ശേഷം പോലീസ് ജീപ്പിന്റെ ചാവി ഊരിയെടുക്കുകയും ജീപ്പിന് കേടുപാട് വരുത്തുകയും ചെയ്തു.ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെ എസ്.ഐ ബാവ അക്കരക്കാന് നേരെയാണ് ഇന്നലെ വൈകിട്ട് ആറുമണിക്ക് കല്ലൂരാവി സി.എച്ച് സൗധത്തിന് മുന്നില്‍വെച്ച് ആക്രമണം ഉണ്ടായത്. പത്തംഗ സംഘം പോലീസ് ജീപ്പ് വളഞ്ഞ് എസ്.ഐയുടെ കൈ പിടിച്ച് തിരിക്കുകയും ജീപ്പ് തകര്‍ക്കാന്‍ ശ്രമിക്കുകയുമായിരുന്നു. സംഭവം നടക്കുമ്പോള്‍ എസ്.ഐയും ഹെഡ്‌കോണ്‍സ്റ്റബിള്‍ മധുസൂദനനും ഡ്രൈവര്‍ അജയനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പോലീസിനെ അക്രമിക്കുന്നതറിഞ്ഞ് കൂടുതല്‍ പോലീസ് സംഘം സ്ഥലത്തെത്തുമ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടു. ബൈക്ക് ഓടിച്ചിരുന്ന കല്ലൂരാവിലെ ഷെമീമാണ് എസ്.ഐ യെ കയ്യേറ്റം ചെയ്തത്. സംഭവം കണ്ട ബൈക്കിന്റെ ആര്‍.സി ഓണര്‍ മുഹമ്മദ്, സുഹൃത്ത് നൗഫല്‍ കണ്ടാലറിയാവുന്ന മറ്റ് പത്തോളം പേര്‍ എന്നിവര്‍ ചേര്‍ന്നാണ് ബൈക്ക് കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞത്. ഇതിനിടയില്‍ ഷെമീം എസ്.ഐ ബാവ അക്കരക്കാരന്റെ കൈ പിടിച്ച് ഒടിക്കുകയായിരുന്നു.

 പരിക്കേറ്റ എസ്.ഐ ബാവ അക്കരക്കാരനെ ജില്ലാ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷക്ക് വിധേയനാക്കി. പോലീസിന്റെ ഔദ്യോഗ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനും പോലീസ് ജീപ്പ് കേടുപാട് വരുത്തിയതിനും ഷെമീം, മുഹമ്മദ്, നൗഫല്‍ തുടങ്ങി കണ്ടാലറിയാവുന്ന പത്തോളം പേര്‍ക്കെതിരെയും ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു.

Post a Comment

0 Comments