'എയിംസ് ഫോർ കാസറഗോഡ്' ഐക്യദാർഢ്യവുമായി പെരിയാസ് പെരിയ

'എയിംസ് ഫോർ കാസറഗോഡ്' ഐക്യദാർഢ്യവുമായി പെരിയാസ് പെരിയ

പെരിയ: എയിംസ് കാസറഗോഡ് സ്ഥാപിക്കണമെന്ന ആവശ്യവുമായി കാസറഗോഡ് നിരാഹാരം കിടക്കുന്ന എയിംസ് കൂട്ടായ്മയ്ക്ക് ദീപം തെളിയിച്ചുകൊണ്ട് പെരിയാസ് പെരിയയുടെ പ്രവർത്തകർ ഐക്യദാർഢ്യ പ്രഖ്യാപിച്ചു. ചടങ്ങ് പുല്ലൂർ പെരിയ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സികെ അരവിന്ദൻ ഉൽഘടനം ചെയ്തു. വാർഡ് മെമ്പർ സുമ കുഞ്ഞികൃഷ്ണൻ,യൂത്ത് കോൺഗ്രസ്‌ ജില്ല സെക്രട്ടറി രാകേഷ് പെരിയ, അനിൽകുമാർ, മണികണ്ഠൻ, അജിത്, രജിത്, പ്രശാന്ത്, മുരളി തുടങ്ങിയവർ നേതൃത്വം നൽകി. ക്ലബ്‌ സെക്രട്ടറി ഗോകുൽരാജ് സ്വാഗതവും പ്രസിഡന്റ്‌ വൈഷ്ണവ് അധ്യക്ഷതയും വഹിച്ചു.

Post a Comment

0 Comments