മാർക്സിസ്റ്റ് ഫാസിസത്തിനെതിരെ എം എസ് എഫ് പ്രതിഷേധ കുട്ടായ്മ സംഘടിപ്പിച്ചു

LATEST UPDATES

6/recent/ticker-posts

മാർക്സിസ്റ്റ് ഫാസിസത്തിനെതിരെ എം എസ് എഫ് പ്രതിഷേധ കുട്ടായ്മ സംഘടിപ്പിച്ചു

 കാഞ്ഞങ്ങാട്:അരിയിൽ ഷുക്കൂർ ചോര ഉണങ്ങാത്ത ദശാബ്ദം' എന്ന പ്രമേയത്തിൽ  എം.എസ്.എഫ്  കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി  മാർക്സിസ്റ്റ്‌ ഫാസിസത്തിനെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് പെട്രോൾ പമ്പിന് മുൻ വശം നടന്ന പരിപാടി മണ്ഡലം പ്രസിഡന്റ് ജംഷീദ്‌ ചിത്താരി അധ്യക്ഷത വഹിച്ചു. എം.എസ്.എഫ്  സംസ്ഥാന ജനറൽ സെക്രട്ടറി ആബിദ് ആറങ്ങാടി ഉദ്‌ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സലാം ബെളിഞ്ചം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് റംഷീദ്‌ തോയമ്മൽ,മണ്ഡലം വൈസ് പ്രസിഡന്റ് ഷാമിൽ കള്ളാർ, തൻവീർ മീനാപ്പീസ്, സെക്രട്ടറി സക്കരിയ്യ കല്ലഞ്ചിറ,എം.എസ്. എഫ് മുൻസിപ്പൽ പ്രസിഡന്റ് യാസീൻ മീനാപ്പീസ്, ജന.സെക്രട്ടറി ഹാരിസ് ബല്ലാക്കടപ്പുറം,ഷാർജ കെഎംസിസി മണ്ഡലം സെക്രട്ടറി ഷംസുദ്ദീൻ ഇ.കെ, അജാനൂർ പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി ഇർഷാദ് സി കെ, സയ്യദ് കൊത്തിക്കാൽ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments