LATEST UPDATES

6/recent/ticker-posts

വനിതാ പൊലീസുകാരിക്ക് അശ്ലീല സന്ദേശം അയച്ചു, എഎസ്‌ഐയ്ക്ക് മര്‍ദ്ദനം


മൊബൈല്‍ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച എഎസ്‌ഐയെ മര്‍ദ്ദിച്ച് വനിതാ പൊലീസുകാരി.  പൊലീസ് സ്റ്റേഷനുള്ളില്‍ വച്ചാണ് എഎസ്‌ഐയ്ക്ക് മര്‍ദ്ദനമേറ്റതെന്നാണ് റിപ്പോര്‍ട്ട്.


കോട്ടയം പള്ളിക്കത്തോട് പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. ഞായറാഴ്ച രാവിലെ  ഇതേ സ്റ്റേഷനിലെ പൊലീസുകാര്‍ തമ്മിലാണ് കയ്യേറ്റമുണ്ടായത്. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവി വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 


വനിതാ പൊലീസുകാരിയുടെ ഫോണിലേക്ക് എഎസ്‌ഐ അശ്ലീല സന്ദേശം അയച്ചു എന്നാണ് പരാതി. പിന്നാലെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും തര്‍ക്കം കയ്യാങ്കളിയിലെത്തുകയുമായിരുന്നു. 

Post a Comment

0 Comments