കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനിലുള്ളത് ഒറ്റ കൗണ്ടര്‍, ക്യൂവില്‍ കുരുങ്ങി യാത്രക്കാര്‍

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനിലുള്ളത് ഒറ്റ കൗണ്ടര്‍, ക്യൂവില്‍ കുരുങ്ങി യാത്രക്കാര്‍

 


കാഞ്ഞങ്ങാട്: കോവിഡ് വ്യാപനം കുറഞ്ഞതോടെ ദിനം പ്രതി നിരവധി ആളുകള്‍ യാത്ര ചെയ്യുന്ന കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനില്‍ ഒറ്റ കൗണ്ടറില്‍ തിക്കി തിരക്കി ടിക്കറ്റെടുക്കുകയാണ് യാത്രക്കാര്‍. കോവിഡ് വ്യാപനത്തിന് മുമ്പ് രണ്ട് കൗണ്ടറുകളുണ്ടായ സ്ഥാനത്ത് ആണ് അണ്‍ റിസര്‍വിഡ്, സീസണ്‍ ടിക്കറ്റുകാര്‍ക്ക് ഒരു കൗണ്ടര്‍ മാത്രം ടിക്കറ്റെടുക്കാന്‍ സജ്ജമാക്കി റെയില്‍വേ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത്. നേരത്തെയുണ്ടായ ഒരു കൗണ്ടര്‍ അടച്ച നിലയിലാണ്. ഒരു കൗണ്ടര്‍ റിസര്‍വേഷന്‍ ടിക്കറ്റെടുക്കാനുള്ളതാണ്. വൈകു ന്നേരവും രാവി ലെയുമാണ് വലിയ തിരക്ക് അനുഭവ പ്പെടുന്നത്. വൈകു ന്നോരം മലബാര്‍, മാവേലി മെമു എന്നിവയ്ക്ക് വലി യൊരു നിര തന്നെ ടിക്ക റ്റെടുക്കാനുണ്ടാവുന്നുണ്ട്. ജില്ലയില്‍ ത ന്നെ ഏറ്റവും തിരക്കേറിയ റെയില്‍വേ സ്‌റ്റേഷനാണ് കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷന്‍.


Post a Comment

0 Comments