പടന്നക്കാട് എന്‍.എച്ച് സര്‍വീസ് റോഡ് തകര്‍ന്നു; അറ്റകുറ്റപണി നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ കൗണ്‍സിലര്‍ ഹസിന റസാക്ക് നിവേദനം നല്‍കി

LATEST UPDATES

6/recent/ticker-posts

പടന്നക്കാട് എന്‍.എച്ച് സര്‍വീസ് റോഡ് തകര്‍ന്നു; അറ്റകുറ്റപണി നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ കൗണ്‍സിലര്‍ ഹസിന റസാക്ക് നിവേദനം നല്‍കി

കാഞ്ഞങ്ങാട്: പടന്നക്കാട് റെയില്‍വേ മേല്‍പാലത്തിന് ഇരുവശത്തുമുള്ള തകര്‍ന്ന എന്‍.എച്ച് സര്‍വീസ് റോഡ് തകര്‍ന്ന നിലയില്‍. ഇത് അടിയന്തര അറ്റകുറ്റപണി നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നാഷണല്‍ ഹൈവേ അതോറിട്ടി അധികൃതര്‍ക്ക് നഗരസഭാ കൗണ്‍സിലര്‍ ഹസിന റസാക്ക് നിവേദനം നല്‍കി. ഹൈവേ റോഡ് എന്‍.എച്ച് അതോറിറ്റിക്ക് കൈമാറിയതിനാല്‍ പൊതുമരാമത്ത് ഹൈവേ വിഭാഗത്തിന് പ്രവര്‍ത്തി നടത്തുന്നതിന് സങ്കേതിക തടസ്സം നിലനില്‍ക്കുന്നു. എന്‍.എച്ച് സര്‍വീസ് റോഡ് തകര്‍ന്നത് മൂലം പടന്നക്കാട് ഗതാഗത തടസ്സവും നിരന്തര അപകടവും നടക്കുകയാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

Post a Comment

0 Comments