യുക്രെയ്നെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ, മറ്റ് രാജ്യങ്ങൾ ഇടപെട്ടാൽ കനത്ത പ്രത്യാഘാതമെന്ന് പുടിൻ

യുക്രെയ്നെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ, മറ്റ് രാജ്യങ്ങൾ ഇടപെട്ടാൽ കനത്ത പ്രത്യാഘാതമെന്ന് പുടിൻ


 മോസ്കോ: യുക്രെയ്നെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ. സൈനിക നടപടിക്ക് പ്രസിഡന്‍റ് വ്ലാദിമർ പുടിൻ ഉത്തരവിട്ടു. സൈന്യത്തിനെ തടയാൻ ശ്രമിക്കുന്നവർക്ക് ചുട്ട മറുപടി കൊടുക്കുമെന്നും റഷ്യ എന്തിനും തയാറാണെന്നും പുടിൻ പ്രഖ്യാപിച്ചു. രാജ്യത്തിന് പുറത്ത് സൈനിക വിന്യാസം നടത്താൻ കഴിഞ്ഞ ദിവസം റഷ്യൻ പാർലമെന്‍റ് പുടിന് അനുമതി നൽകിയിരുന്നു. യുക്രെയ്നിലെ ഡോൺ ബാസ് മേഖലയിലേക്ക് കടക്കാൻ സൈന്യത്തിന് നിർദേശം നൽകി. ഇടപെടാൻ ശ്രമിക്കുന്ന മറ്റ് രാജ്യങ്ങൾക്ക് ഇതുവരെ കാണാത്ത പ്രത്യാഘാതം ഉണ്ടാകുമെന്നും പുടിൻ മുന്നറിയിപ്പ് നൽകി.

യുക്രെയ്ൻ സൈനികരോട് രക്തചൊരിച്ചിൽ ഒഴിവാക്കാൻ ആയുധംവെച്ച് കീഴടങ്ങാൻ പുടിൻ ആവശ്യപ്പെട്ടു.


അതേസമയം, യുക്രെയ്ൻ ഐക്യരാഷ്ട്ര സഭയുടെ സഹായം തേടി. യു.എൻ സുരക്ഷാസമിതി അടിയന്തര യോഗം ചേർന്നു. 

Post a Comment

0 Comments