റോട്ടറി കാഞ്ഞങ്ങാട് എക്‌സലന്‍സ് അവാര്‍ഡ് എം ദാക്ഷായണിക്ക്

LATEST UPDATES

6/recent/ticker-posts

റോട്ടറി കാഞ്ഞങ്ങാട് എക്‌സലന്‍സ് അവാര്‍ഡ് എം ദാക്ഷായണിക്ക്

 


കാഞ്ഞങ്ങാട്: റോട്ടറി കാഞ്ഞങ്ങാടിന്റെ ഈ വര്‍ഷത്തെ വൊക്കേഷണല്‍ എക്‌സലന്‍സ് അവാര്‍ഡിന് ജില്ലാ ആശുപത്രി പി പി യൂണിറ്റിലെ പബ്ലിക് ഹെല്‍ത്ത് നെഴ്‌സ് എം ദാക്ഷായണി ക്ക് സമ്മാനി്ക്കുമെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു

.കോവിഡ് എന്ന രോഗത്തെ എല്ലാവരും ഭയത്തോടെ വീക്ഷിച്ചിരുന്ന കാലത്ത് ജനങ്ങളെ ഭീതിയകറ്റി സംരക്ഷിക്കുവാനും രോഗ പ്രതിരോധത്തിനായി ജില്ലാ ആശുപത്രി വാക്‌സിനേഷന്റെ ചുമതല ഏറ്റെടുത്തപ്പോള്‍ തങ്ങളുടെ പരിധിയില്‍ വരുന്ന എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുന്നതിന് ഏവരേയും ഏകോപിപ്പിച്ച് കൊണ്ട് മാതൃകാപരമായ രീതിയില്‍ നേതൃത്വം നല്‍കി ജനമനസുകളില്‍ ഇടം നേടി.26 ന് ബേക്കല്‍ ക്ലബ്ബില്‍ വെച്ച് വൈകുന്നേരം 7.30ന് ബഹു.  ഡി എം ഒ ഡോ.എ വി രാംദാസ് അവാര്‍ഡ് സമ്മാനിക്കും.

പത്രസമ്മേളനത്തില്‍ റോട്ടറി കാഞ്ഞങ്ങാട് പ്രസിഡണ്ട് സന്ദീപ് ജോസ്, അവാര്‍ഡ്കമ്മിറ്റി ചെയര്‍മാന്‍ എം കെ വിനോദ്കുമാര്‍, സെക്രട്ടറി മനോജ്കുമാര്‍, മുന്‍ പ്രസിഡണ്ടുമാരായ എം. വിനോദ്, സത്യനാഥ് ഷേണായ്, ഹരീഷ് വി വി, എന്‍ സുരേഷ്, നിയുക്ത പ്രസിഡണ്ട് സെവിച്ചന്‍ കെ കെ എന്നിവര്‍ പങ്കെടുത്തു.  

Post a Comment

0 Comments