കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മണ്ഡലം യൂത്ത് ലീഗ് ജനറല്‍ കൗണ്‍സില്‍ യോഗം പുതിയ ഭാരവാഹികളെ തിര ഞ്ഞെടുത്തു.സന മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് എം പി ജാഫര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം ലീഗ് സെക്രട്ടറി എ സി ലത്തീഫ്, ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് അസീസ് കളത്തൂര്‍, ട്രഷറര്‍ ഷാനവാസ് എം.പി, ഭാരവാഹികളായ ഹാരിസ് തായാല്‍, ശംസുദ്ധീന്‍ ആവിയില്‍, നൗഷാദ് എം പി, എം എസ് എഫ് സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി, നദീര്‍ കൊത്തിക്കാല്‍ തുടങ്ങിയവര്‍ സംസാരിച്ചു
പുതിയ ഭാരവാഹികളായി പ്രസിഡന്റ് : നദീര്‍ കൊത്തിക്കാല്‍, ജനറല്‍ സെക്രട്ടറി :റമീസ് ആറങ്ങാടി, ട്രഷറര്‍ : ഷാനവാസ് കാരാട്ട്, വൈസ് പ്രസിഡന്റ്മാരായി നൗഷാദ് കൊത്തിക്കാല്‍, റിയാസ് മുക്കൂട്, അബ്ദുല്ല കല്ലുരാവി എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി സിദ്ധീഖ് കുശാല്‍ നഗര്‍, അയ്യൂബ് ഇഖ്ബാല്‍ നഗര്‍, റഷീദ് പുതിയകോട്ട എന്നിവരെയും തെരെഞ്ഞെടുത്തു. യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു . ആസിഫ് ബല്ല സ്വാഗതവും റമീസ് ആറങ്ങാടി നന്ദിയും പറഞ്ഞു.
0 Comments