ബേക്കലിലെ ഹോട്ടലിൽ ഹാഷിഷ് തേച്ച സിഗരറ്റുകളുമായി നാല് യുവാക്കൾ പിടിയിൽ

LATEST UPDATES

6/recent/ticker-posts

ബേക്കലിലെ ഹോട്ടലിൽ ഹാഷിഷ് തേച്ച സിഗരറ്റുകളുമായി നാല് യുവാക്കൾ പിടിയിൽ

 


കാഞ്ഞങ്ങാട്: ബേക്കലിലെ ഹോട്ടൽ മുറിയിൽ പുലർച്ചെ വലിയ ബഹളം നടക്കുകയാണെന്ന വിവരം ലഭിച്ചെത്തിയ ബേക്കൽ പോലീസ് ഹാഷിഷ് തേച്ച സിഗരറ്റുകളുമായി കണ്ണൂർ, തൃശ്ശൂർ സ്വദേശികളായ നാല് യുവാക്കളെ പിടികൂടി.

തൃശ്ശൂർ വാടാനപ്പള്ളിയിലെ പി.എ.അമീർ 36,കണ്ണൂർ ചെറുതാഴം വീരം ചിറകെ .സുന ജ് 37 എറണാകുളം വലിയംകോട്ടിലെ സജിൽ സലീം 38. തൃശ്ശൂർ പോർക്കളത്തെ കെ.കെ.ഷിന്റോ 35 എന്നിവരാണ് പിടിയിലായത്.

പുലർച്ചെ 2ന് കോട്ടക്കുന്നിലെ റസിഡൻസിയിലെ 102 -ാം മുറിയിൽ നിന്നാണ് പിടികൂടിയത്. ഹാഷിഷ് പുരട്ടിയ 4 സിഗരറ്റുകളും ഹാഷിഷ് സൂക്ഷിച്ച ബോട്ടിലും കസ്റ്റഡിയിലെടുത്തു.

തൃശ്ശൂരിൽ നിന്നാണ് വാങ്ങിയതെന്ന് പ്രതികൾ പറഞ്ഞു

Post a Comment

0 Comments