അശ്ലീല വെബ്‌സൈറ്റുകളില്‍ തന്റെ സ്വകാര്യ വീഡിയോ; പരാതി നല്‍കി ബെംഗളൂരുവിലെ യുവാവ്

LATEST UPDATES

6/recent/ticker-posts

അശ്ലീല വെബ്‌സൈറ്റുകളില്‍ തന്റെ സ്വകാര്യ വീഡിയോ; പരാതി നല്‍കി ബെംഗളൂരുവിലെ യുവാവ്

 

ബെംഗളൂരു: അശ്ലീല വെബ്സൈറ്റുകളിൽ തന്റെ സ്വകാര്യ വീഡിയോ പ്രചരിക്കുന്നതായി യുവാവിന്റെ പരാതി. ബെംഗളൂരു ഓസ്റ്റിൻ ടൗൺ സ്വദേശിയായ 25-കാരനാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. യുവാവിന്റെ പരാതിയിൽ കേസെടുത്തതായും അന്വേഷണം തുടരുകയാണെന്നും സെൻട്രൽ സിഇഎൻ(സൈബർ, ഇക്കണോമിക്, നാർകോട്ടിക്സ്) ക്രൈം പോലീസ് അറിയിച്ചു.

ബി.പി.ഒ. ജീവനക്കാരനായ യുവാവിന്റെ പെൺസുഹൃത്തിനോടൊപ്പമുള്ള വീഡിയോയാണ് വിവിധ അശ്ലീല വെബ്സൈറ്റുകളിൽ അപ്​ലോഡ് ചെയ്തിരിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് യുവാവും പെൺസുഹൃത്തും ബെംഗളൂരുവിലെ ഹോട്ടലിൽ മുറിയെടുത്തിരുന്നു. ഇവിടെ നിന്നുള്ള ദൃശ്യങ്ങളാണ് വെബ്സൈറ്റുകളിൽ പ്രചരിക്കുന്നതെന്നാണ് യുവാവിന്റെ പരാതി.

ജനുവരി 21-നാണ് ഒരു വെബ്സൈറ്റിൽ തന്റെ വീഡിയോ പ്രചരിക്കുന്ന കാര്യം യുവാവിന്റെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് പരിശോധിച്ചപ്പോൾ മറ്റു ചില അശ്ലീല വെബ്സൈറ്റുകളിലും സമാന വീഡിയോ കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് പോലീസിൽ പരാതി നൽകിയത്.

അതേസമയം, വീഡിയോയിലുള്ള രണ്ടുപേരുടെയും മുഖം അവ്യക്തമായ നിലയിലാണെന്ന് പോലീസ് പറഞ്ഞു. എന്നാൽ ശരീരത്തിലെ ചില അടയാളങ്ങൾ ചൂണ്ടിക്കാട്ടി ഇത് താൻ തന്നെയാണെന്നാണ് പരാതിക്കാരൻ അവകാശപ്പെടുന്നത്. മാത്രമല്ല, വീഡിയോ രഹസ്യമായി ചിത്രീകരിച്ചതല്ലെന്നാണ് നിഗമനമെന്നും പോലീസ് പറഞ്ഞു. പല ആംഗിളുകളിൽ നിന്നായി ചിത്രീകരിച്ച വീഡിയോയാണ് വെബ്സൈറ്റിലുള്ളത്. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.

Post a Comment

0 Comments