മുസ്ലിം ലീഗ് മാണിക്കോത്ത് ശാഖാ സമ്മേളനം ബ്രോഷർ പ്രകാശനം ചെയ്തു

LATEST UPDATES

6/recent/ticker-posts

മുസ്ലിം ലീഗ് മാണിക്കോത്ത് ശാഖാ സമ്മേളനം ബ്രോഷർ പ്രകാശനം ചെയ്തു


മാണിക്കോത്ത് : അജാനൂർ പഞ്ചായത്ത് നാലാം വാർഡ്  മുസ്ലിം ലീഗ് മാണിക്കോത്ത് ശാഖ സമ്മേളനത്തിന്റെ ഭാഗമായി ബ്രോഷർ പ്രകാശനം ചെയ്തു. മാർച്ച് 25 ന് വിവിധ പരിപാടികളോടെ വിപുലമായ  രീതിയിൽ നടത്തുന്ന  സമ്മേളനത്തിന്റെ ബ്രോഷർ യൂത്ത് ലീഗ് സംസ്ഥാന കൗൺസിൽ അംഗം സന മാണിക്കോത്ത്, നാലാം വാർഡ് മുസ്ലിം ലീഗ് മാണിക്കോത്ത് ശാഖ  സെക്രട്ടറി കെരീം മൈത്രിക്ക് നൽകി പ്രകാശന കർമ്മം നിർവ്വഹിച്ചു.


മാണിക്കോത്ത് ലീഗ് ഓഫീസിൽ  വെച്ച് നടന്ന ചടങ്ങിൽ  മുസ്ലിം ലീഗ് പഞ്ചായത്ത്   കമ്മിറ്റി പ്രസിഡന്റ് 

മുബാറക്ക് ഹസൈനാർ ഹാജി,  നാലാം വാർഡ് മുസ്ലിം ലീഗ് മാണിക്കോത്ത് ശാഖ പ്രസിഡന്റ് മാണിക്കോത്ത് അബൂബക്കർ ,ജനറൽ സെക്രട്ടറി ആസിഫ് ബദർ നഗർ, സെക്രട്ടറി എൻ വി നാസർ , യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി  എം പി നൗഷാദ്, യൂത്ത് ലീഗ്  ശാഖ ജനറൽ  സെക്രട്ടറി ഷെബീർ സി പി ,എസ് ടി യു യൂണിറ്റ് വൈസ് പ്രസിഡന്റ് അസീസ് മാണിക്കോത്ത്, മുല്ലക്കോയ തങ്ങൾ, അസീസ് പാലക്കി, ആഷിക്ക് മാണിക്കോത്ത്, എം കെ സുബൈർ 

തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments