റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ തായ്‌ക്വോണ്ടോ ബ്ലാക്ക് ബെൽറ്റ് റദ്ദാക്കി

LATEST UPDATES

6/recent/ticker-posts

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ തായ്‌ക്വോണ്ടോ ബ്ലാക്ക് ബെൽറ്റ് റദ്ദാക്കി



യുക്രെയിനിലെ റഷ്യൻ അധിനിവേശത്തിന്റെ പേരിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ തായ്‌ക്വോണ്ടോ ബ്ലാക്ക് ബെൽറ്റ് ബഹുമതി തിരിച്ചെടുത്തു. 2013 നവംബറിലാണ് പുടിന് ബ്ലാക്ക് ബെൽറ്റ് നൽകി ആദരിച്ചത്. തായ്‌ക്വോണ്ടോ കായിക വിനോദത്തെ നിയന്ത്രിക്കുന്ന അന്താരാഷ്ട്ര സംഘടനയായ വേൾഡ് തായ്‌ക്വോണ്ടോയുടെ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. യുക്രെയിനിലെ നിരപരാധികളെ ക്രൂരമായി ആക്രമിക്കുന്നതിൽ ശക്തമായി അപലപിക്കുന്നതായും റഷ്യ-യുക്രെയിൻ യുദ്ധം ഉടൻ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സംഘടന അറിയിച്ചു. റഷ്യയിലും ബലാറസിലും തായ്‌ക്വോണ്ടോ ഇവന്റുകൾ സംഘടിപ്പിക്കാൻ പാടില്ലെന്നും സംഘടന തീരുമാനിച്ചു.

വിജയത്തെക്കാൾ വിലയേറിയതാണ് സമാധാനം' എന്ന ലോക തായ്‌ക്വോണ്ടോ ദർശനത്തിനും ഇവയുടെ മൂല്യങ്ങൾക്കും എതിരായാണ് റഷ്യ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതെന്നും സംഘടന പ്രസാതാവനയിൽ പറയുന്നു. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് ബോർഡ് റഷ്യയെ മത്സരിപ്പിക്കുന്നത് വിലക്കണമെന്ന് ശുപാർശ ചെയ്തിരുന്നു.

Post a Comment

0 Comments