എസ് എം എഫ് മുളിയാർ പഞ്ചായത്ത് ഭാരവാഹികൾ

എസ് എം എഫ് മുളിയാർ പഞ്ചായത്ത് ഭാരവാഹികൾ



മുളിയാർ: സമീപ കാലത്ത് സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി പഥാർത്ഥ ഉപയോഗത്തിനെതിരെയും വിവാഹ ചടങ്ങുകളിലെ ആഭാസങ്ങൾക്കും അനാവശ്യ ആർഭാടങ്ങൾക്കുമെ തിരെയും മഹല്ല് കമ്മിറ്റി ഉണർന്നു പ്രവർത്തിക്കണമെന്നും ഇത്തരം സാമൂഹിക വിപത്തിനെത്തിനെതിരെ മഹല്ല് തലങ്ങളിൽ ബോധവൽക്കരണം ആവശ്യമാണെന്നും എസ് എം എഫ് മുളിയാർ പഞ്ചായത്ത് കൗൺസിൽ മീറ്റ് അഭിപ്രായപെട്ടു. എസ് വൈ എസ് ജില്ല സെക്രട്ടറി എ ബി ഷാഫി ഉത്ഘാടനം ചെയ്തു. ബി എം അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. ബി കെ ഹംസ ആലൂർ സ്വാഗതം പറഞ്ഞു. സുബൈർ ദാരിമി പ്രാർത്ഥന നടത്തി. ഷാഫി ദേളി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കെ എസ് യൂസഫ് സഅദി, യാസർ ഹുദവി, അബ്ദുൽ ബാരി ബഖവി, ഫാരീദ് ബഖവി, ഫോറിൻ മുഹമ്മദ്‌ കുഞ്ഞി, എ ബി കലാം, അബ്ബാസ് കൊളച്ചപ്പ്, എ മുഹമ്മദ്‌ കുഞ്ഞി ആലൂർ, അബ്ദുല്ല ആലൂർ, ഖാദർ ആലൂർഎം, എ പി ഹസ്സൈനാർ, ബി എം ഹാരിസ് പ്രസംഗിച്ചു.


പുതിയ ഭാരവാഹികളായി  എ പി ഹസൈനാർ പൊവ്വൽ (പ്രസിഡന്റ്) ബി കെ ഹംസ ആലൂർ ബോവിക്കാനം(ജനറൽ സെക്രട്ടറി) അബ്‌ല്ല ആലൂർ (ട്രഷറർ ) ഹമീദ് മൊടോൻതാനി. എം എ ഹുസൈൻ. അബ്ദുൽ റഹിമാൻ ബിസ്മില്ല.(വൈസ് പ്രസിഡന്റ്) മുസ്തഫ കോട്ടൂർ. അബ്ദുൽ ഖാദർ ബെള്ളിപ്പാടി നുസ്രത് നഗർ.ഷംസു മുണ്ടകൈ.(സെക്രട്ടറി)

എ ബി ഷാഫി.ബി എം അബൂബക്കർ.എ ബി കലാം.(മണ്ഡലം പ്രവത്തക സമിതി അംഗങ്ങൾ )എന്നിവരെ തെരഞ്ഞടുത്തു.

Post a Comment

0 Comments