കാസർഗോഡ് മൂന്നംഗ സംഘം വീട്ടിൽ അതിക്രമിച്ച് കയറി ഡോക്‌ടറെ മർദ്ദിച്ചതായി പരാതി

LATEST UPDATES

6/recent/ticker-posts

കാസർഗോഡ് മൂന്നംഗ സംഘം വീട്ടിൽ അതിക്രമിച്ച് കയറി ഡോക്‌ടറെ മർദ്ദിച്ചതായി പരാതി

 


കാസർഗോഡ്: രാത്രി വീട്ടിൽ അതിക്രമിച്ച് കയറി മൂന്നംഗ സംഘം ഡോക്‌ടറെ കുത്തിപ്പരിക്കേൽപ്പിച്ചതായി പരാതി. സാരമായി പരിക്കേറ്റ കാസർഗോഡ് കെയർവെൽ ആശുപത്രിയിലെ ഡോക്‌ടറും മൊഗ്രാൽപുത്തൂർ സിപിആർഐ ഗസ്‌റ്റ്‌ ഹൗസിനടുത്തെ കെസി കോമ്പൗണ്ടിലെ കെസി ഷാബിൽ നാസറിനെ (26)  മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്‌ച രാത്രി 11.30 മണിയോടെയാണ് സംഭവം.


ഒരു ചടങ്ങിൽ പങ്കെടുത്ത ഡോക്‌ടറും മാതാവും ഉൾപ്പടെയുള്ളവർ വീട്ടിൽ മടങ്ങിയെത്തിയതിന് ശേഷമാണ് ആക്രമണം. വീടിനകത്ത് കയറിയ ശേഷം വാതിൽ അടക്കാൻ ശ്രമിക്കുന്നതിനിടെ പിന്തുടർന്ന് എത്തിയ സംഘം ഡോക്‌ടറെ ആക്രമിക്കുകയായിരുന്നു. നെഞ്ചിൽ കുത്താനുള്ള ശ്രമം തടയുന്നതിനിടെ വലത് കൈക്കും താഴെയും ശരീരത്തിന്റെ പല ഭാഗങ്ങളിലുമായി കുത്തേറ്റു. ഇതിനിടെ ഡോക്‌ടറുമായുള്ള ബലപ്രയോഗത്തിനിടെ സംഘത്തിലെ ഒരാൾക്കും അടിയേറ്റു.


തുടർന്ന് വീട്ടുകാർ ബഹളം വെച്ചതോടെ സംഘം വാഹനത്തിൽ കയറി രക്ഷപെടുകയായിരുന്നു. ആക്രമണ കാരണം വ്യക്‌തമല്ലെന്ന് പോലീസ് സൂചിപ്പിച്ചു. കാസർഗോഡ് ഡിവൈഎസ്‌പി പി ബാലകൃഷ്‌ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘവും വിരലടയാള വിദഗ്‌ധരും സ്‌ഥലത്തെത്തി പരിശോധന നടത്തി. കവർച്ചയല്ല ആക്രമ ലക്ഷ്യമെന്ന നിഗമനത്തിലാണ് പോലീസ്. അക്രമികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.


Post a Comment

0 Comments