കാഞ്ഞങ്ങാട്-കാസർഗോഡ് സംസ്‌ഥാന പാതയിൽ നാളെ ഗതാഗത നിയന്ത്രണം

കാഞ്ഞങ്ങാട്-കാസർഗോഡ് സംസ്‌ഥാന പാതയിൽ നാളെ ഗതാഗത നിയന്ത്രണം



കാസർഗോഡ്: കാഞ്ഞങ്ങാട്-കാസർഗോഡ് സംസ്‌ഥാന പാതയിൽ നാളെ ഗതാഗത നിയന്ത്രണം. പാലക്കുന്ന് ഭരണി ഉൽസവത്തിന്റെ ഭാഗമായാണ് പോലീസ് സംസ്‌ഥാന പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. വലിയ വാഹനങ്ങളും ട്രക്കുകളും ടാങ്കറുകളും നാളെ പാതവഴിയുള്ള യാത്ര പൂർണമായി ഒഴിവാക്കണമെന്ന് പോലീസ് അറിയിച്ചു. ഇത്തരം വാഹനങ്ങൾ ദേശീയപാത വഴി പോകണം.


നാളെ വൈകിട്ട് ആറിന് ശേഷം ഉദുമ ബേക്കൽ കവല വരെയുള്ള ഭാഗങ്ങളിലും ഗതാഗതം പൂർണമായി നിരോധിച്ചിട്ടുണ്ട്. സംസ്‌ഥാനപാതയിൽ വടക്കുനിന്ന് കാഞ്ഞങ്ങാട് പോകുന്ന വാഹനങ്ങൾ കളനാട് കവലയിൽ നിന്ന് കിഴക്ക് ഭാഗത്തേക്ക് തിരിഞ്ഞു മാങ്ങാട്-ചട്ടഞ്ചാൽ വഴി ദേശീയപാതയിൽ കയറി പോകണം.


കാഞ്ഞങ്ങാട് ഭാഗത്തു നിന്ന് സംസ്‌ഥാന പാതയിലൂടെ വടക്കോട്ട് വരുന്ന വാഹനങ്ങൾ പള്ളിക്കര കവലയിൽ നിന്ന് കിഴക്കോട്ടുള്ള പെരിയ റോഡിൽ കൂടി ദേശീയപാതയിൽ പ്രവേശിച്ചു യാത്ര തുടരാമെന്നും ബേക്കൽ പോലീസ് അറിയിച്ചു.

Post a Comment

0 Comments