വയനാട്ടിലെ ലോഡ്‌ജിൽ യുവതിയും യുവാവും മരിച്ച നിലയിൽ

LATEST UPDATES

6/recent/ticker-posts

വയനാട്ടിലെ ലോഡ്‌ജിൽ യുവതിയും യുവാവും മരിച്ച നിലയിൽ

 കൽപ്പറ്റ: വയനാട്ടിൽ സുഹൃത്തുക്കളായ യുവതിയെയും യുവാവിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുൽപ്പള്ളി അമരക്കുനി പോത്തനാമലയിൽ നിഖിൽ പ്രകാശ്(26), ശശിമല മാടപ്പള്ളിക്കുന്ന് വെള്ളംകുന്നിൽ ബബിത(22) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മണിച്ചിറയിലെ സ്വകാര്യ ലോഡ്‌ജിലെ മുറിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.


ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് ഇരുവരെയും മുറിയിലെ ഫാനിനോട് ചേർന്ന ഹുക്കിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് ഇരുവരും ലോഡ്‌ജിൽ എത്തി മുറിയെടുത്തതെന്നാണ് വിവരം. ഇന്ന് റൂമിന് പുറത്തേക്ക് കാണാത്തതിനെ തുടർന്ന് അധികൃതർ വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. തുടർന്ന് അധികൃതർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി വാതിൽ തുറന്ന് പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്.


ബത്തേരി പോലീസ് സംഭവ സ്‌ഥലത്തെത്തി നടപടികൾ ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്‌റ്റുമോർട്ടത്തിനായി മാറ്റി. യുവതിയും യുവാവും തമ്മിൽ ഏറെ കാലമായി പ്രണയത്തിൽ ആയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാൽ, ഇവരുടെ ബന്ധത്തെ വീട്ടുകാർ എതിർത്തിരുന്നതായാണ് സൂചന. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

Post a Comment

0 Comments