ബേക്കൽ ഇൽയാസ് നഗർ നൂർ മസ്ജിദിൽ സ്വലാത്ത് - ബദരിയ്യത്ത് വാർഷികം ഇന്നും നാളെയും

LATEST UPDATES

6/recent/ticker-posts

ബേക്കൽ ഇൽയാസ് നഗർ നൂർ മസ്ജിദിൽ സ്വലാത്ത് - ബദരിയ്യത്ത് വാർഷികം ഇന്നും നാളെയും

 ബേക്കൽ: ഇൽയാസ് നഗർ നൂർ മസ്ജിദിൽ വെച്ച് നടത്തിവരാറുള്ള സ്വലാത്ത്, ബദ്‌രിയ്യത്ത് മജ്ലിസ് വാർഷികം ഇന്നും നാളെയുമായി രണ്ടു രാത്രികളിൽ നടക്കും. 


ഇന്ന് മാർച്ച് 3 ന് വ്യാഴം, വൈകുന്നേരം 4 മണിക്ക് സ്വാഗതസംഘം ചെയർമാൻ ടി.കെ.ഹാരിസ് ഹാജി പതാക ഉയർത്തും.


7 മണിക്ക് സ്വലാത്ത് മജ്ലിസ്.

തുടർന്ന്  ഖത്തീബ് ജമാലുദ്ധീൻ അസ്ഹരി പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കും.

ജമാഅത്ത് പ്രസിഡന്റ് കെ.മഹമൂദ് ഹാജി അദ്ധ്യക്ഷത വഹിക്കും.

ജനറൽ സെക്രട്ടറി കെ.എച്ച് മുഹമ്മദ് സ്വാഗതവും, സ്വാഗത സംഘം കൺവീനർ റഷീദ് കെ.എ നന്ദിയും പ്രകാശിപ്പിക്കും.


തുടർന്ന് സഈദ് ഫാളിലി പാണത്തൂർ മത പ്രഭാഷണം നടത്തും.


മാർച്ച് 4 ന് നാളെ രാത്രി 7 മണിക്ക് ബദരിയ്യത്ത് മജ്ലിസ്, തുടർന്ന് ഇസ്മായിൽ ഹാദി നിലമ്പൂരിന്റെ മതപ്രഭാഷണവും ശേഷം സയ്യദ് സഫ്‌വാൻ തങ്ങൾ ഏഴിമലയുടെ ഭക്തി നിർഭരമായ കൂട്ടു പ്രാർത്ഥനയോടെയും പരിപാടി സമാപിക്കും.

Post a Comment

0 Comments