ഹോട്ടലിലെ ശുചിമുറിയിൽ ഒളിക്യാമറ; ജീവനക്കാരൻ അറസ്‌റ്റിൽ

LATEST UPDATES

6/recent/ticker-posts

ഹോട്ടലിലെ ശുചിമുറിയിൽ ഒളിക്യാമറ; ജീവനക്കാരൻ അറസ്‌റ്റിൽ

 കോഴിക്കോട്: രാമനാട്ടുകര ഹോട്ടലിന്റെ ശുചിമുറിയില്‍ ഒളിക്യാമറ കണ്ടെടുത്തതായി പരാതി. സംഭവത്തില്‍ ഹോട്ടല്‍ ജീവനക്കാരനായ പശ്‌ചിമ ബംഗാൾ, ഉത്തര്‍ ദനാജ്പുര്‍ സ്വദേശി കൈലാര തുഫൈല്‍ രാജയെ പോലീസ് അറസ്‌റ്റ് ചെയ്‌തു.


രാമനാട്ടുകര പാരഡൈസ് ഹോട്ടലില്‍ വൈകിട്ട് ആറു മണിക്കാണ് സംഭവം. ശുചിമുറിക്കുള്ളില്‍ മൊബൈല്‍ ക്യാമറ ഓണ്‍ചെയ്‌ത്‌ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചെന്നാണ് പരാതി. ഫറോക്ക് പോലീസെത്തിയാണ് തുഫൈലിനെ അറസ്‌റ്റ് ചെയ്‌തത്‌. ഇയാളുടെ മൊബൈല്‍ ഫോണും കസ്‌റ്റഡിയിൽ എടുത്തു.

Post a Comment

0 Comments