കാഞ്ഞങ്ങാട് ജില്ലാശുപത്രി ഡോക്ടറുടെ വീട് കുത്തിതുറന്ന് പണവും സ്വർണ്ണാഭരണങ്ങളും കവർന്നു

കാഞ്ഞങ്ങാട് ജില്ലാശുപത്രി ഡോക്ടറുടെ വീട് കുത്തിതുറന്ന് പണവും സ്വർണ്ണാഭരണങ്ങളും കവർന്നു

 



കാഞ്ഞങ്ങാട് :ജില്ലാ ആശുപത്രിയിലെ സർജൻ ഡോ. കെ. വിനോദിൻ്റെ വീട്ടിൽ കവർച്ച നടന്നു. 25000 രൂപയും ഒന്നര പവൻ സ്വർണവും, കാനോൺ ക്യാമറയും നഷ്ടപ്പെട്ടിട്ടുണ്ട്. തോയമ്മൽ കവ്വായി വിഷ്ണുമൂർത്തി ക്ഷേത്രത്തിനു സമീപത്താണ് വീട്. ജനൽ  ഗ്ലാസ് തകർത്ത് അകത്തു സൂക്ഷിച്ച വീടിൻ്റെ താക്കോലെ ടുത്തു തുറന്നാണ് കവർച്ച നടത്തിയത്. ഡോക്ടറും കുടുംബവും ശനിയാഴ്ച രാത്രി കണ്ണൂരിലെ ബന്ധു വീട്ടിലേക്ക് പോയിരുന്നു. ഇന്നലെ രാത്രി 11 മണിയോടെ തിരിച്ചെത്തിയപ്പോഴേക്കുമാണ് കവർച്ച നടന്നതായറിയുന്നത്.


Post a Comment

0 Comments