ബേക്കൽ ടൂറിസം ഫ്രറ്റേർണിറ്റിയും വിസ്മയ തീരം ഡോക്യൂമെന്ററി പിന്നണി പ്രവർത്തകരും ടൂറിസം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ സ്വീകരിച്ചു

LATEST UPDATES

6/recent/ticker-posts

ബേക്കൽ ടൂറിസം ഫ്രറ്റേർണിറ്റിയും വിസ്മയ തീരം ഡോക്യൂമെന്ററി പിന്നണി പ്രവർത്തകരും ടൂറിസം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ സ്വീകരിച്ചു

 കാഞ്ഞങ്ങാട് : ബേക്കൽ ടൂറിസം ഫ്രട്ടേണിറ്റി അംഗങ്ങളും വിസ്മയ തീരം ഡോക്യൂമെന്ററി പിന്നണി പ്രവർത്തകരും  ചേർന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ മുഹമ്മദ് റിയാസിനെ പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ വെച്ച് സ്വീകരിച്ചു.


ടൂറിസം സംരഭകരും , ഉദ്യേഗസ്ഥരും, പത്ര മാധ്യമ പ്രവർത്തകരും , ടൂറിസം സ്നേഹികളും അടങ്ങുന്ന ബേക്കൽ ടൂറിസം ഫ്രറ്റേർണിറ്റി കൂട്ടായ്മയുടെ ചെയർമാൻ സൈഫുദ്ദീൻ കളനാട് മന്ത്രിക്ക് പൂച്ചെണ്ട് നൽകി.വിസ്മയ തീരം ഡോക്യൂമെന്ററി നിർമ്മാതാവും സംവിധായകനുമായ മൂസ പാലക്കുന്ന്, കഥയും തിരക്കഥയുമെഴുതിയ രജന അബ്ബാസ് തുടങ്ങിയവർ വിസ്മയ തീരത്തിന്റെ ടൂറിസം ആശയങ്ങൾ മന്ത്രിയുമായി പങ്ക് വെച്ചു.


ലോക വിനോദ സഞ്ചാര ഭൂപടത്തിൽ കാസർകോടിന്റെ ടൂറിസം മേഖലയും ലോക ശ്രദ്ധ നേടിവരികയാണ്. ആസ്വാദനത്തിന്റെ പുതിയ മേച്ചിൽ പുറങ്ങൾ തേടിയെത്തുന്ന തദ്ദേശിയരും വിദേശികളുമായ സഞ്ചാരികൾക്ക് ശാന്തവും സുന്ദരവുമായ കടലോര കാഴ്ചകൾ പുതിയ അനുഭൂതി നൽകുന്നു. പ്രകൃതി കനിഞ്ഞ് നൽകിയ ഗ്രാമങ്ങളും പച്ച കുന്നുകളും തീരത്തോട് ഇഴകിച്ചേരുന്ന കായലുകളും പുഴകളും മനുഷ്യരും രുചി ഭേദങ്ങളും ഈ ദേശത്തിന്റെ മഹിമ വിളിച്ചോതുന്നു. ചരിത്ര പ്രധാന്യമുള്ള കോട്ടകളും കൊട്ടാരങ്ങളും , ക്ഷേത്രക്കും,പള്ളികളും ചർച്ചുകളും കൊണ്ട് സമ്പന്നമാണ് നമ്മുടെ ജില്ല.


ജില്ലാ ടൂറിസം മേഖല ഒന്ന് കൂടി പരിചയപ്പെടുത്തുന്ന തിനായി ബ്ലൂ മൂൺ ക്രിയേഷൻസിന്റെ വിസ്മയതീരം ഡോക്യൂമെന്ററിയുടെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. കടലോര കാഴ്ചകൾ തൊട്ടറിഞ്ഞ് കൊണ്ടുള്ള കടലോര കാഴ്ചകൾ ആധുനിക ഡിജിറ്റൽ  സംവിധാനത്തോടു കൂടിയാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് വിസ്മയ തീരത്തിന്റെ അണിയറ പ്രവർത്തകർ പറഞ്ഞു.

Post a Comment

0 Comments