ഇന്ധനം ഫുൾ ടാങ്ക് ആക്കിക്കോളൂ; ലിറ്ററിന് പത്ത് രൂപയെങ്കിലും വര്‍ദ്ധിച്ചേക്കും

LATEST UPDATES

6/recent/ticker-posts

ഇന്ധനം ഫുൾ ടാങ്ക് ആക്കിക്കോളൂ; ലിറ്ററിന് പത്ത് രൂപയെങ്കിലും വര്‍ദ്ധിച്ചേക്കും

 


തിരഞ്ഞെടുപ്പ് ഇന്ന് അവസാനിക്കുന്നതോടെ രാജ്യത്തെ ഇന്ധന വില കുത്തനെ വര്‍ധിച്ചേക്കുമെന്ന് സൂചന. പെട്രോള്‍ ലിറ്ററിന് 10 രൂപയെങ്കിലും വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത് . റഷ്യ – ഉക്രൈയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് രാജ്യാന്തര വിപണിയിലുണ്ടായ ക്രൂഡ് ഓയില്‍ വിലക്കയറ്റമാണ് ഇതിന് പിന്നിലെ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.


നിയമസഭ തിരഞ്ഞെടുപ്പുകള്‍ ആരംഭിക്കുന്നതിന് മുമ്പ് കഴിഞ്ഞ നവംബറിലാണ് നികുതി കുറച്ച് കേന്ദ്രസര്‍ക്കാര്‍ ഇന്ധന വില താഴ്ത്തിയത്. നവംബറിനു ശേഷം രാജ്യാന്തര വിപണിയില്‍ എണ്ണവിലയില്‍ 25 ശതമാനത്തോളം വര്‍ധന ഉണ്ടായി. കേന്ദ്രത്തിന് വേണ്ടിയാണ് നഷ്ടം സഹിച്ചും കമ്പനികള്‍ വിലവര്‍ധിപ്പിക്കാത്തതെന്ന ആരോപണവും വ്യാപകമായുണ്ടായിരുന്നു. എണ്ണക്കമ്പനികള്‍ക്ക് നിലവില്‍ ഉണ്ടാകുന്നത് ഏകദേശം അഞ്ചര രൂപയുടെ നഷ്ടമാണ്.

ഇത് പരിഹരിക്കണമെങ്കില്‍ 9 മുതല്‍ 10 രൂപ വരെയെങ്കിലും വര്‍ധിപ്പിക്കേണ്ടി വരും. റഷ്യക്കെതിരെ രാജ്യാന്തര ഉപരോധം വരും ദിവസങ്ങളില്‍ കടുപ്പിച്ചാല്‍ ആഗോള തലത്തില്‍ എണ്ണ ലഭ്യത കുറയുകയും അത് ഇനിയും വില വര്‍ധിക്കാന്‍ കാരണമാവുകയും ചെയ്യും.ഇന്ധന വില കൂടുന്നതോടെ ഉണ്ടാകുന്ന പണപ്പെരുപ്പം രാജ്യത്തെ സാമ്പത്തിക വളര്‍ച്ച നിരക്കിനെ ബാധിക്കുമെന്നതിനാല്‍ വില ഒറ്റയടിക്ക് വര്‍ധിപ്പിക്കില്ലെന്നാണ് വിലയിരുത്തല്‍.

Post a Comment

0 Comments