18 കാരിയെ ബേക്കലിലെ ലോഡ്ജിൽ ബലാത്സംഗത്തിനിരയാക്കി ; പോലീസ് കേസെടുത്തു

LATEST UPDATES

6/recent/ticker-posts

18 കാരിയെ ബേക്കലിലെ ലോഡ്ജിൽ ബലാത്സംഗത്തിനിരയാക്കി ; പോലീസ് കേസെടുത്തു

 



പെരിങ്ങോം: നവമാധ്യമം ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട 18 കാരിയെ വിവാഹ വാഗ്ദാനം നൽകി ബേക്കലിൽ കൊണ്ടുപോയി ലോഡ്ജിൽ ബലാത്സം ഗത്തിനിരയാക്കിയ പാലക്കാട് സ്വദേശിയായ സുനീഷിനെതിരെ 44,  പെരിങ്ങോം പോലീസ് കേസെടുത്തു. അരവഞ്ചാലിന് സമീപത്തെ പതിനെട്ടുകാരിയാണ് ബലാൽസംഗത്തിനിരയായത്. ഫിബ്രവരി  4 ന് രാവിലെ ചെറുവത്തൂരിലെത്തിയ സുനീഷ് പെൺകുട്ടിയെ ചെറുവത്തൂരിന് സമീപത്തുള്ള  ഒരു ക്ഷേത്രത്തിൽ കൊണ്ടു പോയി യുവതിയുടെ  കഴുത്തിൽ ചരട് മാല കെട്ടി വിവാഹം കഴിച്ചുവെന്ന് വിശ്വസിപ്പിച്ച് ബേക്കൽ പള്ളിക്കരയിലെ  ലോഡ്ജിൽ കൊണ്ടുപോയി മുറിയെടുത്ത് ബലാൽസംഗത്തിനിരയാക്കിയെന്നാണ് പെൺകുട്ടിയുടെ പരാതി.


വീട്ടിലെത്താൻ വൈകിയതോടെ രക്ഷിതാക്കൾ ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം  പുറത്തറിഞ്ഞത്. തുടർന്ന് പെരിങ്ങോം പോലീസിൽ പരാതി നൽകി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബലാത്സംഗത്തിന് കേസെടുത്ത പോലീസ് സൈബർ സെല്ലിന്റെ  സഹായത്തോടെ പ്രതിക്ക് വേണ്ടി അന്വേഷണമാരംഭിച്ചു.

Post a Comment

0 Comments