'ഹിജാബ്, എൻ്റെ അഭിമാനം' അന്താരാഷ്ട്ര വനിതാ ദിനത്തിൽ കൊളവയൽ നിസ് വ വിമെൻസ് അക്കാദമി ഏകദിന സെമിനാർ സംഘടിപ്പിച്ചു

LATEST UPDATES

6/recent/ticker-posts

'ഹിജാബ്, എൻ്റെ അഭിമാനം' അന്താരാഷ്ട്ര വനിതാ ദിനത്തിൽ കൊളവയൽ നിസ് വ വിമെൻസ് അക്കാദമി ഏകദിന സെമിനാർ സംഘടിപ്പിച്ചു





കൊളവയൽ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് 'ഹിജാബ്, എൻ്റെ അഭിമാനം' എന്ന പ്രമേയത്തിൽ കൊളവയൽ നിസ് വ വിമെൻസ് അക്കാദമി സ്റ്റുഡന്റ്സ് യൂണിയൻ 

ഏകദിന സെമിനാർ സംഘടിപ്പിച്ചു. അക്കാദമി ഡയറക്ടർ ഉസ്താദ് മുഹമ്മദ് സലീം ഹുദവി ഉദ്ഘാടനം നിർവഹിച്ചു. സ്വത്വവും സംസ്കാരവും മുറുകെ പിടിച്ചു തന്നെ ആധുനിക സ്ത്രീ പുരോഗതി കൈവരിക്കുകയും ശാക്തീകരിക്കപ്പെടുകയും ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു.


സ്റ്റുഡന്റ്സ് യൂണിയൻ ചെയർപേഴ്സൺ തമീമ തസ്നീം അധ്യക്ഷത വഹിച്ച ചടങ്ങിൽ അസ്മാ ടീച്ചർ ബാവാനഗർ, ശാഹിദ ടീച്ചർ എന്നിവർ വിഷയമവതരിപ്പിച്ചു. വിദ്യാഭ്യാസ രംഗത്ത് പോലും വർഗീയത പടർത്തി മുസ്‌ലിം വിദ്യാർത്ഥിനികളുടെ ഉന്നത വിദ്യാഭ്യാസം ചോദ്യം ചെയ്യപ്പെടുമ്പോൾ ഹിജാബ് ധരിച്ച് തന്നെ വിദ്യാഭ്യാസ, ഉദ്യോഗ, സാംസ്കാരിക മേഖലകളിലും മറ്റും ആത്മാഭിമാനത്തോടെ തൻ്റെ ഇടം നേടിയെടുക്കാൻ ദൃഢ പ്രതിജ്ഞ ചെയ്ത് നിസ് വ സ്റ്റുഡന്റ്സ് യൂണിയൻ ഐക്യദാർഢ്യ ചങ്ങല തീർത്തു. യൂണിയൻ ഭാരവാഹികൾ പരിപാടികൾ നിയന്ത്രിച്ചു.


Post a Comment

0 Comments