ഹൈദരലി തങ്ങള്‍: മത മൈത്രിക്കും സാഹോദര്യത്തിനും വേണ്ടി പ്രയത്‌നിച്ച നേതാവ്: ഇ ചന്ദ്രശേഖരന്‍ എം.എല്‍.എ

LATEST UPDATES

6/recent/ticker-posts

ഹൈദരലി തങ്ങള്‍: മത മൈത്രിക്കും സാഹോദര്യത്തിനും വേണ്ടി പ്രയത്‌നിച്ച നേതാവ്: ഇ ചന്ദ്രശേഖരന്‍ എം.എല്‍.എ

 


കാഞ്ഞങ്ങാട്: ഹൈദരലി ശിഹാബ് തങ്ങള്‍ മത മൈത്രക്കും സാഹോദര്യത്തിനും വേണ്ടി പ്രയത്‌നിച്ച നേതാവായിരുന്നുവെന്ന് ഇ ചന്ദ്ര ശേഖരന്‍ എം.എല്‍.എ.  പാണക്കാട് ഹൈദരലി തങ്ങളുടെ വേര്‍പാടില്‍ കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച സര്‍വ്വകക്ഷി അനു ശോചന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യ സ്‌നേഹത്തിന്റെ പ്രതീകമായിരുന്നു തങ്ങള്‍. വിശാലമായ കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ടായിരുന്നു. മുസ്ലിംലീഗിന് മാത്രമല്ല, കേരള പൊതു സമൂഹത്തിനും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വേര്‍പ്പാട് നികത്താനവാത്ത നഷ്ടമാണെന്നും എം.എല്‍.എ കൂട്ടി ചേര്‍ത്തു. മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് എം.പി ജാഫര്‍ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി എ.സി.എ ലത്തീഫ് സ്വാഗതം പറഞ്ഞു. ജി്ല്ലാ മുസ്ലിംലീഗ് സെക്രട്ടറി കെ മുഹമ്മദ് കുഞ്ഞി, വിവിധ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് പി.വി സുരേഷ്, അഡ്വ.രാജ് മോഹന്‍, നഗരസഭ വൈസ് ചെയര്‍മാന്‍ ബില്‍ ടെക്ക് അബ്ദുല്ല, മാധ്യമ പ്രവര്‍ത്തകന്‍ ടി മുഹമ്മദ് അസ്ലം, ഇ കൃഷ്ണന്‍, കൃഷ്ണന്‍ പനങ്കാവ്, ഡി.വി ബാലകൃഷ്ണന്‍, വി കമ്മാരന്‍, പി.പി രാജു, കൂക്കള്‍ ബാലകൃഷ്ണന്‍, കുര്യാക്കോസ് പ്ലാപറമ്പില്‍, ദാമോദരന്‍, സി.എം ഖാദര്‍ ഹാജി ,   തെരുവത്തു മൂസഹാജി, മുസ്തഫ തായന്നൂര്‍, പി എം ഫാറൂഖ്, മുബാറക് ഹസൈനാര്‍ ഹാജി, സി കെ റഹ്മത്തുള്ള, എ പി ഉമ്മര്‍, സി മുഹമ്മദ് കുഞ്ഞി, എ ഹമീദ് ഹാജി, കെ.കെ ജാഫര്‍,  ആബിദ് ആറങ്ങാടി,  കെ കെ സുബൈര്‍, നദീര്‍ കൊതിക്കാല്‍, പാലാട്ട് ഇബ്രാഹിം, ഷീബ ഉമ്മര്‍, താജുദ്ധീന്‍ കമ്മാടം, ഹമീദ് പാറപള്ളി പ്രസംഗിച്ചു.

Post a Comment

0 Comments