മുക്കൂട് എല്‍.പി സ്‌കൂള്‍ അസംബ്ലി ഹാളും ചില്‍ഡ്രന്‍സ് പാര്‍ക്ക് ഉദ്ഘാടനം നാളെ

LATEST UPDATES

6/recent/ticker-posts

മുക്കൂട് എല്‍.പി സ്‌കൂള്‍ അസംബ്ലി ഹാളും ചില്‍ഡ്രന്‍സ് പാര്‍ക്ക് ഉദ്ഘാടനം നാളെ

 

കാഞ്ഞങ്ങാട്: പൂര്‍ത്തിയായ അജാനൂര്‍ മുക്കൂട് എല്‍.പി സ്‌കൂളിന്റെ അസംബ്ലി ഹാളും ചില്‍ഡ്രന്‍സ് പാര്‍ക്കും നാളെ രാവിലെ ഉദ്ഘാടനം ചെയ്യു മെന്ന് സ്‌കൂള്‍ അധികൃതര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. അസംബ്ലി ഹാള്‍ ഇ ചന്ദ്ര ശേഖരന്‍ എം.എല്‍.എ രാവിലെ ഒമ്പത് മണിക്ക് ഉദ്ഘാടനം ചെയ്യും. കുട്ടികള്‍ക്കുള്ള പാര്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍ ഉദ്ഘാടനം ചെയ്യും. അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ അധ്യക്ഷത വഹിക്കും. അജാനൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സബീഷ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ കെ ശ്രീധരന്‍, ആ രോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബ ഉമ്മര്‍, കെ.എം ദിലീപ് കുമാര്‍, എം.ജി പുഷ്പ, ഹാജിറ അബ്ദുല്‍ സലാം, എ കൃഷ്ണന്‍, പി ദാമോദരന്‍, രാജേന്ദ്രന്‍ കൊളിക്കര, തമ്പാന്‍, ബഷീര്‍ കല്ലിങ്കാല്‍, എം മുസാന്‍, സൗമ്യ ശശി, എം.എസ് ധനുഷ്, എം ആദിഷ് തുടങ്ങിയവര്‍ സംസാരിക്കും. 10.30ന് പാടിയും പറഞ്ഞും കൂട്ടുകുടാം എന്ന പേരില്‍ ഫോക്ക് ലോര്‍ അക്കാദമി അവാര്‍ഡ് നേടിയ സുഭാഷ് അറുകര കുട്ടികള്‍ ക്കൊപ്പം പരിപാടി അവതരിപ്പിക്കും. തുടര്‍ന്ന് രക്ഷാകൃത്തൃ സംഗമവും നടക്കും. കുട്ടികള്‍ കൊഴിഞ്ഞ് പൂട്ടി പോകുന്ന അവസ്ഥയില്‍ നിന്നും സ്‌കൂളിന്റെ വിദ്യാഭ്യാസ നിലവാരം കൂടിയതിന്റെ ഫലമായി സ്‌കൂളില്‍ ചന്ദ്ര ശേഖരന്റെ ആസ്ഥി വികസന പദ്ധതിയില്‍പ്പെടുത്തി അസ്ലംബി ഹാളും വിദ്യാഭ്യാസ വികസന സമിതിയുടെയും അധ്യാപക രക്ഷാകര്‍ത്തൃ സമിതിയുടെ നേതൃത്വത്തില്‍ ജനകീയ കുട്ടായ്മയിലൂടെ ചില്‍ഡ്രന്‍സ് പാര്‍ക്കും നിര്‍മിച്ചിരിക്കുന്നത്. ഇപ്പോഴും സ്‌കൂള്‍ ഇംഗ്ലീഷ് മീഡിയമല്ലാതെ ഇംഗ്ലീഷ് ഭാഷക്ക് പ്രമുഖ്യം നല്‍കി മുന്നോട്ട് പോകുന്ന തെന്നും സ്‌കൂള്‍ അധികൃതര്‍ കൂട്ടി ചേര്‍ത്തു. പത്ര സമ്മേളനത്തില്‍ ഹെഡ് മാസ്റ്റര്‍ കെ നാരായണന്‍ മാസ്റ്റര്‍, പി.ടി.എ പ്രസിഡന്റ റിയാസ് അമലടുക്കം, വാര്‍ഡ് മെംബര്‍ ബാലകൃഷ്ണന്‍, പൂര്‍വ്വ വിദ്യാര്‍ഥി സംഘടന ചെയര്‍മാന്‍ എം മൂസാന്‍ എന്നിവര്‍ സംബന്ധിച്ചു.

Post a Comment

0 Comments